ഐഎൻടിയുസിയും വിഡി സതീശനുമായുളള തർക്കം പരിഹരിച്ചുവെന്ന് കെ. സുധാകരൻ; പ്രകടനം നടത്തിയവർക്കെതിരെ നടപടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഐഎൻടിയുസിയും വിഡി സതീശനുമായുളള തർക്കം പരിഹരിച്ചുവെന്ന് കെ. സുധാകരൻ; പ്രകടനം നടത്തിയവർക്കെതിരെ നടപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2022, 07:59 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഐഎൻടിയുസിയുമായുള്ള പ്രശ്‌നം പരിഹരിച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഐഎൻടിയുസി കോൺഗ്രസിന്റെ അവിഭാജ്യ ഘടകമാണെന്നും പോഷക സംഘടനയേക്കാളും വലുതാണ് അവരുടെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ നേതാവ് വിഡി സതീശനുമായും ഐഎൻടിയുസി പ്രസിഡന്റ് ആർ ചന്ദ്രശേഖരനുമായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കെപിസിസി അദ്ധ്യക്ഷന്റെ പ്രതികരണം.

എല്ലാ പ്രശ്‌നങ്ങളും ചർച്ചയിലൂടെ പരിഹരിച്ചതായി അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ഭാഗമായ സംഘടനകളിൽ നിന്ന് ഐഎൻടിയുസി പ്രസിഡന്റ് മാത്രമാണ് കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലുള്ളത്. അവർക്കു കോൺഗ്രസ് നൽകുന്ന പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐഎൻടിയുസിയ്‌ക്ക് കേരളത്തിൽ മാത്രം 17 ലക്ഷം പ്രവർത്തകരുണ്ട് അവരെ ഒഴിവാക്കി കോൺഗ്രസിന് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും അങ്ങനെ ഒരു ചിന്തയും പാർട്ടിയിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തർക്കങ്ങൾ മാദ്ധ്യമ സൃഷ്ടിയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവിനെതിരെ പ്രകടനം നടത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പോഷക സംഘടനയല്ലെന്ന വിഡി സതീശന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് ഐഎൻടിയുസി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം പിപി തോമസിന്റെ നേതൃത്വത്തിൽ ചങ്ങനാശേരിയിൽ കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടന്നിരുന്നു.പ്രകടനത്തിൽ വിഡി സതീശനെതിരെ മുദ്രാവാക്യം ഉയർന്നിരുന്നു. ഐഎൻടിയുസിയുടെ പരസ്യ പ്രതിഷേധം ചർച്ചയായതോടെയാണ് കെ സുധാകരൻ സമവായ ചർച്ചയുമായി ഐഎൻടിയുസി പ്രസിഡന്റിനേയും വിഡി സതീശനേയും സന്ദർശിച്ച് ചർച്ച നടത്തിയത്.

ദേശീയ പണിമുടക്കിനോടുള്ള പ്രതികരണമെന്ന നിലയിലാണ് വിഡി സതീശൻ കഴിഞ്ഞ ദിവസം ഐഎൻടിയുസിയുമായി ബന്ധപ്പെട്ട പരാമർശം നടത്തിയത്. പണിമുടക്കിന്റെ ഭാഗമായി അക്രമം നടത്തിയവരിൽ കോൺഗ്രസുകാരുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടയല്ലെന്നും എന്നാൽ ഇത്തരം പണിമുടക്കുകൾ പ്രഖ്യാപിച്ചാൽ ഐഎൻടിയുസിയ്‌ക്ക് കൃത്യമായി നിർദ്ദേശം നൽകുമെന്നുമായിരുന്നു വിഡി സതീശന്റെ പ്രസ്താവന.

Tags: V D SATHEESHANINTUCK SUDHAKARAN
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies