മതതീവ്രവാദികളുടെ അക്രമത്തിനിടെ ആളുന്ന തീയിൽ നിന്ന് ചോരകുഞ്ഞിനെ നെഞ്ചോടടക്കി നടരേഷ് ഓടിയത് ജീവിതത്തിലേക്ക്; അഭിനന്ദന പ്രവാഹം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മതതീവ്രവാദികളുടെ അക്രമത്തിനിടെ ആളുന്ന തീയിൽ നിന്ന് ചോരകുഞ്ഞിനെ നെഞ്ചോടടക്കി നടരേഷ് ഓടിയത് ജീവിതത്തിലേക്ക്; അഭിനന്ദന പ്രവാഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2022, 10:49 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: മതതീവ്രവാദികൾ അഴിച്ചുവിട്ട അക്രമത്തിൽ നിന്ന് പിഞ്ചു കുഞ്ഞിനെ നെഞ്ചോടടക്കി രക്ഷപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥന് സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് അഭിനന്ദന പ്രവാഹം. രാജസ്ഥാൻ പോലീസ് കോൺസ്റ്റബിൾ നടരേഷ് ശർമയാണ് കത്തിയാളുന്ന തീയിൽ നിന്ന് കുഞ്ഞിന് രക്ഷകനായത്.

രാജസ്ഥാനിലെ കരൗലിയിൽ ഇന്നലെ ഹൈന്ദവ വിശ്വാസികൾ സംഘടിപ്പിച്ച പുതുവത്സരാഘോഷത്തിനിടെയാണ് മത തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടത്. ബൈക്ക് റാലി മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ഹത്ത്വാര ബസാറിലൂടെ കടന്നുപോകുന്നതിനിടെ മതതീവ്രവാദികൾ ഹിന്ദുക്കൾക്ക് നേരെ കല്ലെറിയുകയായിരുന്നു. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായി.

മതതീവ്രവാദികൾ വീടുകൾക്കും കടകൾക്കും തീയിട്ടതോടെ പോലീസ് തീയണയ്‌ക്കാനുള്ള ശ്രമം ആരംഭിച്ചു. ഇതിനിടയിലാണ് തീപിടിച്ച വീട്ടിൽ സ്ത്രീകളും കൈക്കുഞ്ഞും കുടുങ്ങിയത് ശ്രദ്ധയിൽപ്പെട്ടു. ഉടനെ കുഞ്ഞിനേയും സ്ത്രീകളേയും രക്ഷപ്പെടുത്തുകയായിരുന്നു.

കുഞ്ഞിനെ ചേർത്ത് പിടിച്ച് തീയിലൂടെ ഓടുന്ന നടരേഷിന്റെ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. നിരവധി പേരാണ് നടരേഷിനെ പ്രശംസിച്ച് രംഗത്തെത്തിയത്. എന്നാൽ താൻ തന്റെ കടമ മാത്രമാണ് നിർവ്വഹിച്ചതെന്ന് നടരേഷ് പറഞ്ഞു.

തീയിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കാൻ കാണിച്ച ധീരതയ്‌ക്ക് നടരേഷിന് ധീരതയ്‌ക്കുള്ള അവാർഡ് നൽകി ആദരിക്കണമെന്നാണ് പലരുടേയും നിർദ്ദേശം. സ്വന്തം ജീവൻ മറന്ന് നാല് പേരുടെ ജീവൻ രക്ഷിക്കാൻ തയ്യാറായ ഉദ്യോഗസ്ഥന് അർഹമായ പരിഗണന നൽകി സർവ്വീസിൽ സ്ഥാനക്കയറ്റം ഉൾപ്പെടെ നൽകണമെന്നും ആളുകൾ സമൂഹമാദ്ധ്യമങ്ങൾ വഴി ആവശ്യപ്പെട്ടു തുടങ്ങിക്കഴിഞ്ഞു. അതേസമയം മതതീവ്രവാദികളുടെ ആക്രമണം കാരണം സംഘർഷ ഭൂമിയായ കരൗലിയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്.

Tags: infant
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies