കണ്ണൂർ: ചൈനയെ ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം പാർട്ടി കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ചൈനയെ പുകഴ്ത്തി സീതാറാം യെച്ചൂരി എത്തിയത്. ഇടതുപാർട്ടികൾ കൂടുതൽ ശക്തിപ്പെടേണ്ടത് അനിവാര്യമാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
ചിലിയിലെ ഇടതുപക്ഷ വിജയം ആവേശം പകരുന്നതാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. ചൈനയ്ക്കെതിരെയാണ് ഇപ്പോൾ അമേരിക്കൻ സാമ്രാജത്വം നീങ്ങുന്നത്. യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് കാരണം അമേരിക്കയാണ്. ഹിന്ദുത്വ വർഗ്ഗീയതയെ നേരിടാൻ മതേതരത്വത്തെ ഉയർത്തിപ്പിടിക്കണം. ചൈനയെ ഒറ്റപ്പെടുത്താനുള്ള ശ്രമം വലിയ സങ്കീർണ്ണതയുണ്ടാക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
കൊറോണ കാലത്ത് ശതകോടീശ്വരന്മാരുടെ ആസ്തി വർദ്ധിച്ചു. ലാറ്റിനമേരിക്കയിൽ ഇടതുപക്ഷം തിരിച്ചുവന്നു. നിലവിലെ വെല്ലുവിളി നേരിടാൻ ഇടതു പാർട്ടികൾക്ക് മാത്രമെ സാധിക്കൂ. കൊറോണ പ്രതിരോധത്തിൽ കേരളം ലോകത്തിന് മാതൃയാണ്. കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് രാജ്യങ്ങൾ കൊറോണയെ വിജയകരമായി പ്രതിരോധിച്ചുവെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
Comments