തീവ്രവാദികളോട് എല്ലായ്‌പ്പോഴും എസ്പിക്ക് അനുകമ്പ; ഭീകരരുടെ മനോവീര്യം വർധിപ്പിക്കുന്ന അഖിലേഷിൻറെ ഇടപെടലിനെ അപലപിച്ച് യുപി ഉപമുഖ്യമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തീവ്രവാദികളോട് എല്ലായ്‌പ്പോഴും എസ്പിക്ക് അനുകമ്പ; ഭീകരരുടെ മനോവീര്യം വർധിപ്പിക്കുന്ന അഖിലേഷിന്റെ ഇടപെടലിനെ അപലപിച്ച് യുപി ഉപമുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2022, 02:22 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഗോരഖ്‌നാഥ് ക്ഷേത്ര ആക്രമണക്കേസ് ബിജെപി പെരുപ്പിച്ച് കാട്ടുകയാണെന്ന എസ്പിയുടെ പരാമർശത്തിന് ചുട്ട മറുപടിയുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന്റെ ആരോപണത്തിനാണ് യുപി ഉപമുഖ്യമന്ത്രി മറുപടി നൽകിയത്. തീവ്രവാദികളുടെ മനോവീര്യം വർദ്ധിപ്പിക്കാനുള്ള അഖിലേഷ് യാദവിന്റെ പരിശ്രമങ്ങളെ അപലപിക്കുകയാണെന്ന് കേശവ് പ്രസാദ് മൗര്യ പറഞ്ഞു.

കേസന്വേഷണം നടത്തുമ്പോൾ പ്രതിയുടെ മാനസികാവസ്ഥയെക്കുറിച്ച് കൂടി അന്വേഷിക്കണമെന്ന് അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടിയിരുന്നു. ‘അഖിലേഷ് യാദവ് ജിയും സമാജ്‌വാദി പാർട്ടിയും എപ്പോഴും തീവ്രവാദികളുമായി ബന്ധപ്പെട്ട് കിടക്കുന്നവരാണ്. 2013ലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ടുള്ള പല കേസുകളും പിൻവലിച്ചയാളാണ് അഖിലേഷ് യാദവ്. ഇപ്പോൾ ഗോരഖ്നാഥിൽ നടന്ന ആക്രമണത്തെ സാധാരണമായി കണക്കാക്കാനാകില്ലെന്ന് മൗര്യ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

സുരക്ഷാ ഉദ്യോഗസ്ഥർ അവരുടെ ജീവൻ പണയപ്പെടുത്തിയാണ് അക്രമിയെ പിടികൂടിയത്. എന്നിട്ടും ആക്രമണത്തെക്കുറിച്ചുള്ള എസ്പി നേതാവിന്റെ പ്രതികരണം തരംതാഴ്ന്നതും അപലപനീയവുമാണെന്നും മൗര്യ കൂട്ടിച്ചേർത്തു.

ഗോരഖ്പൂരിൽ സ്ഥിതിചെയ്യുന്ന ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു ആക്രമണം നടന്നത്. കെമിക്കൽ എഞ്ചിനീയറും 29-കാരനുമായ അഹമ്മദ് മുർത്താസ അബ്ബാസിയാണ് പ്രതി. ഇയാൾക്ക് മാനസിക വൈകല്യമുണ്ടെന്നാണ് കുടുംബത്തിന്റെ അവകാശവാദം. കേസിൽ പ്രത്യേക സംഘവും തീവ്രവാദ വിരുദ്ധ സ്‌ക്വാഡുമാണ് അന്വേഷണം നടത്തുന്നത്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായ പല രേഖകളും ലാപ്‌ടോപ്പിൽ നിന്ന് കണ്ടെത്തിയിരുന്നു. ജിഹാദി വീഡിയോകൾ, എയർഗൺ, വെടിയുണ്ടകൾ എന്നിവയും പോലീസ് കണ്ടെടുത്തു. കേസിൽ അന്വേഷണം തുടരുകയാണ്.

Tags: Terroristssamajwadi partyKeshav prasad MauryaGorakhnath Temple Attack
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies