പാറ്റകൾ ജീവൻ രക്ഷിക്കും; പരീക്ഷണം വിജയകരം; വീഡിയോ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാറ്റകൾ ജീവൻ രക്ഷിക്കും; പരീക്ഷണം വിജയകരം; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2022, 03:33 pm IST
Facebook
Twitter
WhatsAppTelegram

പ്രാണികളെ കാണുമ്പോൾ പലർക്കും പേടി തോന്നാറുണ്ട്.. എന്റോമോഫോബിയ ഉള്ളവരാണെങ്കിൽ പാറ്റയെ കണ്ടാൽ പിന്നെ ആ പരിസരത്തുണ്ടാകില്ല. പ്രാണികളുടെ ആകൃതി, നിറം, അവ ചലിക്കുമ്പോഴുള്ള സ്പീഡ് ഇതൊക്കെയാകാം പലയാളുകൾക്കും പ്രാണികളോട് ഭയവും വെറുപ്പും ഒക്കെ തോന്നാൻ കാരണം. പ്രാണികളുടെ ഈ സവിശേഷതയെ ഉപയോഗപ്പെടുത്തിക്കൊണ്ട് അവയെ ജീവൻ രക്ഷിക്കുന്നവരാക്കി മാറ്റാനാണ് ഗവേഷകർ ശ്രമിക്കുന്നത്.

പാറ്റകളെ റോബോട്ടാക്കി മാറ്റിയിരിക്കുകയാണ് ഗവേഷകർ. റോബോ റോച്ച് എന്നാണിതിന് പേരിട്ടിരിക്കുന്നത്. കോക്രോച്ചിനെ റോബോട്ടാക്കിയതിനാലാണ് ഇത്തരത്തിലൊരു പേര്. പാറ്റയുടെ ആകൃതിയും വലിപ്പവും ചലനവേഗതയും പ്രയോജനപ്പെടുത്തുക എന്നതായിരുന്നു ഗവേഷകരുടെ ഉദ്ദേശ്യം. ഇതുപയോഗിച്ച് പാറ്റകളെ രക്ഷാദൗത്യത്തിന് സജ്ജമാക്കുകയാണ് ഗവേഷകർ.

ഭൂകമ്പമോ, ഒരു തീപ്പിടിത്തമോ സംഭവിച്ചു കഴിഞ്ഞാൽ തകർന്ന് കിടക്കുന്ന കെട്ടിടത്തിനിടയിലേക്ക് എത്തി രക്ഷാപ്രവർത്തനം നടത്തുകയെന്നത് ദുഷ്‌കരമാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മനുഷ്യർ എത്ര പേർ കുടുങ്ങിക്കിടക്കുന്നുണ്ട് എന്ന് കണ്ടെത്താൻ പ്രയാസമാണ്. ഇത്തരം സാഹചര്യങ്ങളിലാണ് ഗവേഷകർ സജ്ജമാക്കിയ പാറ്റകളെ അഥവാ റോബോ റോച്ചുകളെ ഉപയോഗിക്കുക. പാറ്റയുടെ വലിപ്പം വളരെ ചെറുതായതിനാൽ തകർന്ന് കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിലേക്ക് എത്തിപ്പെടാൻ പാറ്റകൾക്ക് കഴിയും. ചെറിയ ദ്വാരത്തിലൂടെ വളരെ വേഗം സഞ്ചരിക്കാൻ ഇവയ്‌ക്കാകും. ഇത്തരത്തിൽ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് കണ്ടെത്തി, അക്കാര്യം രക്ഷാപ്രവർത്തകരെ അറിയിക്കുകയാണ് റോബോ റോച്ചുകളുടെ ദൗത്യം.

കഴിഞ്ഞ 15 വർഷമായി തുടരുന്ന ഗവേഷണത്തിന്റെ ഫലമായി ഡോ. ഹിരോടാക്ക സാട്ടോയാണ് റോബോ റോച്ചിനെ വികസിപ്പിച്ചത്. സിംഗപ്പൂരിലെ നന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകനാണ് അദ്ദേഹം. മഡഗാസ്‌കറിൽ നിന്നുള്ള പ്രത്യേകതരം കോക്രോച്ചുകളെയാണ് ഗവേഷകർ ഇതിനായി ഉപയോഗിച്ചത്. ഹിസ്സിങ് കോക്രോച്ച് എന്നാണിതിന്റെ പേര്. ഇവയുടെ മുതുകിൽ ഘടിപ്പിക്കുന്ന സെൻസറുകളെ അടിസ്ഥാനമാക്കിയാണ് പാറ്റകൾ ചലിക്കുക. ജീവൻ കണ്ടെത്തുന്നതിന് സഹായകമാകുന്ന അൽഗോരിതങ്ങളായിരിക്കും ഈ സെൻസറുകളിൽ ഘടിപ്പിച്ചിരിക്കുന്നത്.

അൽഗോരിതങ്ങളടങ്ങിയ ഈ സെൻസറുകൾ പാറ്റകളെ പല കാര്യങ്ങൾ തിരിച്ചറിയാൻ സഹായിക്കും. ഇതിനായി കമ്യൂണിക്കേഷൻ ചിപ്പ്, കാർബൺ ഡൈ ഓക്സൈഡ് സെൻസർ, മോഷൻ സെൻസർ, ഇൻഫ്രാറെഡ് ക്യാമറ എന്നിവ അടങ്ങിയ ഒരു ബാക്ക്പാക്ക് പാറ്റകൾക്ക് നൽകും. ഈ ബാക്ക് പാക്ക് ആണ് പാറ്റയുടെ മുതുകിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ സഹായത്തോടെ പാറ്റ എത്തിനിൽക്കുന്ന ഇടത്ത് എന്തെങ്കിലും ചലനങ്ങളുണ്ടോയെന്നും കാർബൺ ഡൈ ഓക്സൈഡിന്റെ സാന്നിധ്യമുണ്ടോയെന്നും നോക്കാൻ കഴിയും. അവിടെ ശരീരോഷ്മാവ് കണ്ടെത്താനും സാധിക്കും. ഇതുവഴി മനുഷ്യൻ സാന്നിധ്യം തിരിച്ചറിയാൻ പാറ്റകൾക്ക് കഴിയും. ഇപ്രകാരമാണ് റോബോ റോച്ചുകൾ പ്രവർത്തിക്കുന്നത്.

പാറ്റകൾക്കു പുറമെ വണ്ടുകളിലും സമാനമായ പരീക്ഷണം ഈ ഗവേഷകർ നടത്തുന്നുണ്ട്. പറക്കാൻ ശേഷിയുള്ള വണ്ടുകളുടെ ശരീരത്തിൽ സമാനമായ ചിപ്പുകൾ ഘടിപ്പിച്ചാണ് ഇത് നടപ്പിലാക്കുന്നത്. വണ്ട് റോബോട്ടുകളെ റിമോട്ട് കൺട്രോളിന്റെ സഹായത്തോടെയാണ് പറക്കാൻ അനുവദിക്കുക. നാം ഉദ്ദേശിക്കുന്ന ദിശയിലേക്ക് പറപ്പിക്കാൻ ഇതുവഴി സാധിക്കുന്നു. ജീവികളുടെ നാഡീവ്യവസ്ഥയും പേശികളും എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് നോക്കിയാണ് ഗവേഷകനായ സാട്ടോ ഇത് സാധ്യമാക്കിയത്. ശാസത്ര സാങ്കേതിക വിദ്യയുടെ വളർച്ച പാറ്റകളെയും പാറിപ്പറന്ന് നടക്കുന്ന വണ്ടുകളെയുമെല്ലാം രക്ഷാപ്രവർത്തകരാക്കിയെന്ന് ചുരുക്കം..

Tags: rescueRobo Roachcockroach
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies