വധശിക്ഷ വിധിച്ച ശേഷം ജഡ്ജി നിബ്ബൊടിക്കുന്നത് എന്തിന് ?
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വധശിക്ഷ വിധിച്ച ശേഷം ജഡ്ജി നിബ്ബൊടിക്കുന്നത് എന്തിന് ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2022, 02:39 pm IST
Facebook
Twitter
WhatsAppTelegram

ഏതൊരു നീതി പീഠവും അനുശാസിക്കുന്ന ശിക്ഷകളിൽ ഏറ്റവും വലുതാണ് വധ ശിക്ഷ. ഭൂമിയിൽ ജീവിക്കാൻ അർഹതയില്ലാത്ത ക്രൂരന്മാരായ ആളുകൾക്കാണ്
നീതിന്യായ വ്യവസ്ഥകൾ വധ ശിക്ഷ വിധിക്കാറുള്ളത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്ത്യയിൽ അത്യപൂർവ്വങ്ങളായി മാത്രമേ ആളുകളെ വധശിക്ഷയ്‌ക്ക് വിധിക്കാറുള്ളൂ. ഇത്തരത്തിൽ വധശിക്ഷയ്‌ക്ക് വിധിയെഴുതിയ ശേഷം ജഡ്ജിമാർ അവരുടെ പേനയുടെ നിബ്ബ് പൊട്ടിച്ചുകളയാറുണ്ടത്രേ. ഇതുമായി ബന്ധപ്പെട്ട് രസകരമായ നിരവധി അഭിപ്രായങ്ങളാണ് നിലവിൽ ഉള്ളത്.

ഇന്ത്യയിലെ ജഡ്ജിമാർക്കിടയിൽ മാത്രമാണ് ഇത്തരത്തിൽ ഒരു സമ്പ്രദായം ഉള്ളത്. എന്നാൽ ഇതിന് നമ്മുടെ നിയമ വ്യവസ്ഥയുമായി യാതൊരു ബന്ധവും ഇല്ല. തീർത്തും ധാർമ്മികമായ ബോധത്തിൽ നിന്നുകൊണ്ടാണ് കാലാകാലങ്ങളായി ഇത്തരത്തിൽ പേനയുടെ നിബ്ബ് പൊട്ടിച്ച് അത് വലിച്ചെറിയുന്നത്.

ബ്രിട്ടീഷുകാർ ഇന്ത്യക്കാർക്ക് നൽകിയ സംസ്‌കാരങ്ങളിൽ ഒന്നാണ് ഇതെന്നാണ് പറയപ്പെടുന്നത്. അക്കാലത്ത് ബ്രിട്ടീഷുകാർ വധ ശിക്ഷ വിധിച്ചുകഴിഞ്ഞാൽ പേന നശിപ്പിക്കുമായിരുന്നു. ഇത് പിന്നീട് സ്വാതന്ത്ര്യശേഷവും രാജ്യത്ത് തുടർന്നുപോന്നു. ബ്രിട്ടീഷ് കാലഘട്ടത്തിൽ പുറത്തിറങ്ങിയ പല പുസ്തകങ്ങളിലും ഈ രീതിയെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. അക്കാലത്ത് പേന മുഴുവനായി ഒടിച്ചു കളയുകയായിരുന്നു ചെയ്തിരുന്നത് എങ്കിൽ, ഇന്ന് അത് നിബ്ബുമാത്രമായി മാറി.

വധശിക്ഷ വിധിച്ച ശേഷം പേന നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വാദങ്ങൾ നിരവധിയാണ്. ഇതിൽ പലതും രസകരമാണ് എന്നത് മറ്റൊരു വസ്തുത. ഒരു ജഡ്ജി ഒരിക്കൽ പ്രസ്താവിച്ച വിധി അദ്ദേഹത്തിന് മാറ്റാൻ അധികാരമില്ലെന്നാണ് ചട്ടം. അതുകൊണ്ടുതന്നെ ഒരു പുനരാലോചനയ്ത് പഴുതുനൽകാതിരിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ പേനയുടെ നിബ്ബ് പൊട്ടിക്കുന്നത് എന്നാണ് ഒരുവാദം. ഒരാളുടെ ജീവനെടുക്കുക എന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ ഹീനമായ ഒന്നായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഒരാളുടെ ജീവനെടുക്കാൻ ആവശ്യപ്പെട്ടുള്ള വിധി പുറപ്പെടുവിക്കുന്നതും തെറ്റായി കാണുന്നു. ഈ കാരണത്താലാണ് നിബ്ബ് പൊട്ടിക്കുന്നത് എന്നും പറയുന്നുണ്ട്. വധ ശിക്ഷ വിധിച്ചതു മൂലം ഉണ്ടാകുന്ന കുറ്റബോധം ഇല്ലാതാക്കാനാണ് ഇത്തരത്തിൽ ചെയ്യുന്നതെന്നും വാദമുണ്ട്.

ഇന്ത്യയ്‌ക്ക് പുറമേ ജർമ്മനി, ഹംഗറി എന്നീ രാജ്യങ്ങളിലും വധശിക്ഷയുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള ആചാരങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് വിവരം. ചില രാജ്യങ്ങളിൽ വധ ശിക്ഷയ്‌ക്ക് വിധി പുറപ്പെടുവിച്ചു കഴിഞ്ഞാൽ അന്നത്തെ ദിവസം ജഡ്ജി ഉപവാസം അനുഷ്ടിക്കും. ചിലയിടങ്ങളിൽ യൂണിഫോമിലെ വെളുത്ത റിബ്ബണിന് പകരം, കറുപ്പോ, ചുവപ്പോ ധരിക്കാറുണ്ട്. ചില രാജ്യങ്ങളിൽ കറുത്ത തൊപ്പി ധരിച്ചാണ് ജഡ്ജിമാർ വധ ശിക്ഷയുടെ വിധി പ്രസ്താവിക്കാൻ എത്താറുള്ളത്.

Tags: judgementpen
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies