ശ്രീനഗർ: ജമ്മു കശ്മീർ കുപ്വാര ജില്ലയിലെ ഹന്ദ്വാരയിൽ സൈന്യത്തന്റെ വെടിവയ്പിൽ പ്രദേശവാസികളായ രണ്ട് പേർക്ക് വെടിയേറ്റു. ഹന്ദ്വാര മസ്ജിദിൽ സൈനിക നിരീക്ഷണത്തിനെതിരെ നാട്ടുകാർ എതിർപ്പുമായി എത്തിയത് സംഘർഷത്തിന് ഇടയാക്കിയിരുന്നു.
വെടിവെയ്പിൽ രണ്ടുപേർക്ക ്പരുക്കേറ്റു. രാജ്വാർ സ്വദേശിയായ അബ്ദുൾ അഹദ് മിർ, ഹന്ദ്വാര സ്വദേശി മുജീബ് അഹമ്മദ് സോഫി എന്നിവർക്കാണ് പരുക്ക്. ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്.
ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസിന്റെ (ജെകെപിസി) സജ്ജാദ് ലോൺ പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രി ദൃശ്യങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. സംഘർഷത്തിനിടെ അബദ്ധത്തിൽ വെടിയുതിർത്തതാണെന്നാണ് പ്രാഥമിക നിഗമനം. സൈന്യത്തിന്റെ ഔദ്യോഗിക പ്രസ്താവനയ്ക്കായി കാത്തിരിക്കുകയാണ്.
Comments