മുംബൈ: മോസ്കുകളില്‍ ഉച്ചഭാഷിണി നിരോധിക്കണമെന്ന രാജ് താക്കറെയുള്ള പ്രസ്താവനയെ പിന്തുണച്ചതിന് തനിക്ക് നേരെ ഇസ്ലാമിക മതമൗലികവാദികള്‍ വധഭീഷണി മുഴക്കുന്നുവെന്ന ആരോപണവുമായി എംഎന്‍എസ് കോര്‍പ്പറേറ്റര്‍ സലിം ഷെയ്ഖ്. മോസ്കുകളിലെ ഉച്ചഭാഷിണികള്‍ സര്‍ക്കാര്‍ നിരോധിച്ചില്ലെങ്കില്‍ മോസ്കിന് മുന്നില്‍ രണ്ട് ഉച്ചഭാഷിണികള്‍ വച്ച് ഹനുമാന് ചാലിസ വായിക്കുമെന്നായിരുന്നു രാജ് താക്കറെ പറഞ്ഞത്. ഈ പ്രസ്താവനയെ ആണ് നാസിക്കില്‍ നിന്നും സലിം ഷെയ്ഖ് പിന്തുണച്ചത്. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് ഇസ്ലാമിക മതമൗലികവാദികളില്‍ നിന്നും വധഭീഷണി ലഭിച്ചത്.
നിങ്ങള്‍ ഡിഎന്‍എ പരിശോധിക്കണമെന്നും, ഒരു മുസ്ലീമാകാനുള്ള സാധ്യത ഒരു രീതിയിലും ഇല്ലെന്നുമാണ് വധഭീഷണി മുഴക്കിയ ആള് പറഞ്ഞത്. രാജ് താക്കറെയെ പിന്തുണച്ച സ്ഥിതിക്ക് ഹനുമാന് ചാലിസ കൂടി നിങ്ങള്‍ തന്നെ വായിക്കണമെന്നും വധഭീഷണി സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ താന്‍ ഈ രാജ്യത്തെ ഭരണഘടനയില്‍ വിശ്വക്കുന്ന ആളാണെന്നും രാജ്യത്തെ എല്ലാ മുസ്ലീം സഹോദരന്മാരും അതേ പാത പിന്തുടര്ന്ന് ഇവിടെ ജീവിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സലിം ഷെയ്ഖ് പറയുന്നു.
Comments