വാഷിംഗ് മെഷീനുകൾ മുഖം മിനുക്കുമ്പോൾ; അലക്ക് എളുപ്പമാക്കിയ യന്ത്രത്തിന്റെ പുതിയ വിശേഷങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാഷിംഗ് മെഷീനുകൾ മുഖം മിനുക്കുമ്പോൾ; അലക്ക് എളുപ്പമാക്കിയ യന്ത്രത്തിന്റെ പുതിയ വിശേഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2022, 12:27 pm IST
Facebook
Twitter
WhatsAppTelegram

ഇന്ന് നമ്മുടെയെല്ലാം നിത്യ ജീവിതത്തിന്റെ ഭാഗമാണ് വാഷിങ് മെഷീനുകൾ. വീടുകളിൽ ഒഴിച്ചുകൂടാനാകാത്ത ഒരു ഉപകരണമായി വാഷിങ് മെഷീനുകൾ മാറിയിരിക്കുകയാണ്. മുൻ കാലങ്ങളിലേതിൽ നിന്ന് ഇന്നത്തെ കാലത്തെ വാഷിങ് മെഷീനുകൾ വളരെയധികം മാറിയിട്ടുണ്ട്. ടോപ് ലോഡഡ് വാഷിങ് മെഷീനുകളായിരുന്നു ആദ്യ കാലത്ത് വിപണിയിൽ കൂടുതലായി ഉണ്ടായിരുന്നത്. പിന്നീട് ഫ്രണ്ട് ലോഡഡ് വാഷിങ് മെഷീനുകളും വിപണി കീഴടക്കി. കല്ലിൽ അടിച്ച് കഴുകുന്നത് പോലെ എന്ന ഉദ്ദേശത്തിലാണ് ഫ്രണ്ട് ലോഡഡ് വാഷിങ് മെഷീനുകൾ ഉപയോഗിക്കുന്നത് എന്നാണ് പറയാറുള്ളത്. എങ്കിലും കുനിഞ്ഞ് നിന്ന് വസ്ത്രം ഇടാൻ മടിയുള്ളവരെല്ലാം ടോപ്പ് ലോഡഡ് വാഷിങ് മെഷീനുകൾ തന്നെയാണ് എപ്പോഴും തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ കൂടുതൽ മികച്ചതായി പറയുന്നത് ഫ്രണ്ട് ലോഡഡ് മെഷീനുകളാണ്. അതുകൊണ്ട് തന്നെ അവയുടെ വിലയും കൂടുതലാണ്. ഫ്രണ്ട് ലോഡിങ് വാഷിങ് മെഷീനുകൾ താരതമ്യേന കുറവ് വെള്ളം മാത്രമാണ് ഉപയോഗിക്കുന്നത്. ടോപ്പ്-എൻഡ് സവിശേഷതകളും ഫ്രണ്ട് ലോഡഡ് വാഷിങ് മെഷീനുകളുടെ കാര്യത്തിൽ എടുത്തു പറയേണ്ടതാണ്.

ഫുള്ളി ഓട്ടോമാറ്റിക് മെഷീനുകളും, സെമി ഓട്ടോമാറ്റിക് മെഷീനുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്. സെമി ഓട്ടോമാറ്റിക് മെഷീനുകളിൽ ഇതിനകത്തെ പ്രോഗ്രാമുകൾ നമ്മൾ സ്വമേധയാ സജ്ജീകരിക്കേണ്ടതുണ്ട്. ആദ്യകാലങ്ങളിൽ സെമി ഓട്ടോമാറ്റിക് മെഷീനുകൾ മാത്രമായിരുന്നു ലഭ്യമായിരുന്നത്. പിന്നീടാണ് ഫുള്ളി ഓട്ടോമാറ്റിക് മെഷീനുകൾ രംഗപ്രവേശം ചെയ്യുന്നത്. ഇന്ന് ഭൂരിഭാഗം വീട്ടമ്മമാരുടേയും ആദ്യ ഓപ്ഷൻ എന്ന് പറയുന്നത് ഫുള്ളി ഓട്ടോമാറ്റിക് മെഷീനുകളായിരിക്കും. പേരു പോലെ എല്ലാം ഓട്ടോമാറ്റിക് ആയിരിക്കും എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. ഫുള്ളി ഓട്ടോമാറ്റിക്കിൽ വസ്ത്രങ്ങൾ ഇട്ട ശേഷം സ്റ്റാർട്ട് ബട്ടൺ ഞെക്കിയാൽ ഏത് മോഡിൽ വസ്ത്രങ്ങൾ കഴുകണം എന്നത് അവ സ്വയം തീരുമാനിക്കും. മാത്രമല്ല സ്പിൻ ഡ്രൈ ഡ്രമ്മിലേക്ക് തുണി മാറ്റേണ്ടതുമില്ല. സെമി ഓട്ടോമാറ്റിക്കിലാണെങ്കിൽ വസ്ത്രങ്ങൾ കഴുകിയതിന് ശേഷം സ്പിൻ ഡ്രമ്മിലേക്ക് മാറ്റിയെങ്കിലേ വസ്ത്രത്തിലെ വെള്ളം കളഞ്ഞ് എടുക്കാൻ സാധിക്കൂ. ഫുള്ളി ഓട്ടോമാറ്റിക്കിൽ തുണി ഇട്ട് കഴിഞ്ഞാൽ പിന്നെ കഴുകി അലക്കി വെള്ളമെല്ലാം കളഞ്ഞായിരിക്കും കിട്ടുന്നത്. വിലയുടെ കാര്യത്തിലും ഈ വ്യത്യാസം കൃത്യമായി പ്രതിഫലിക്കാറുണ്ട്. സെമി ഓട്ടോമാറ്റിക് മെഷീനുകൾക്ക് താരതമ്യേന വില കുറവാണ്. ഫുള്ളി ഓട്ടോമാറ്റിക്കിന് വില കൂടുതലുമാണ്.

ലോഡിങ് കപ്പാസിറ്റിയാണ് അടുത്ത ഘടകം. ആദ്യകാലങ്ങളിൽ ലോഡിങ് കപ്പാസിറ്റി കുറവുള്ള വാഷിങ് മെഷീനുകൾ മാത്രമാണ് വിപണിയിൽ എത്തിയിരുന്നത്. എന്നാൽ ഓരോ വർഷം കഴിയുന്തോറും ഇതിൽ വലിയ തോതിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. വീട്ടിലെ അംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ചാണ് ലോഡിങ് കപ്പാസിറ്റി കണക്കാക്കേണ്ടത്. 5 കിലോ മുതൽ 12 കിലോ വരെയുള്ള വാഷിങ് മെഷീനുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. മൂന്ന് മുതൽ നാല് വരെ അംഗങ്ങളുള്ള കുടുംബത്തിന് 7 കിലോ കപ്പാസിറ്റിയുള്ള മെഷീൻ അനുയോജ്യമാണ്. അംഗങ്ങൾ അതിലും കുറവാണെങ്കിൽ അഞ്ച് കിലോയുടേത് മതിയാകും. മുൻപുണ്ടായിരുന്ന വാഷിങ് മെഷീനുകളെ അപേക്ഷിച്ച് പുതിയ പുതിയ ഫീച്ചറുകളുമായാണ് ഓരോ വർഷവും ഇവ വിപണിയിൽ എത്തുന്നത്. ചൂടുവെള്ളം ഉപയോഗിച്ച് കഴുകാനും, കുഞ്ഞുങ്ങളുടെ വസ്ത്രം കഴുകാനും, വസ്ത്രങ്ങളുടെ സ്വഭാവം അനുസരിച്ച് കഴുകാനുമെല്ലാമുള്ള പ്രത്യേകതകൾ ഇന്ന് ഇറങ്ങുന്ന വാഷിങ് മെഷീനുകളിൽ കമ്പനികൾ ഉൾപ്പെടുത്തുന്നുണ്ട്. വാഷിങ് മെഷീനുകൾ വാങ്ങുന്നതിന് മുൻപ് അവയുടെ വാറന്റി ഉൾപ്പെടെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുന്നതും നല്ലതാണ്.

Tags: WASHING MACHINE
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies