യുപിയില്‍ സഖ്യം രൂപീകരിക്കാന്‍ മായാവതിയെ ക്ഷണിച്ചു, പക്ഷേ അവര്‍ തയ്യാറായില്ല; തനിക്ക് അധികാരത്തോട് ലവലേശം താത്പര്യമില്ലെന്നും രാഹുല്‍ ഗാന്ധി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപിയില്‍ സഖ്യം രൂപീകരിക്കാന്‍ മായാവതിയെ ക്ഷണിച്ചു, പക്ഷേ അവര്‍ തയ്യാറായില്ല; തനിക്ക് അധികാരത്തോട് ലവലേശം താത്പര്യമില്ലെന്നും രാഹുല്‍ ഗാന്ധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2022, 02:38 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ മായാവതിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പിന് മുന്‍പ് ബിഎസ്പിയുമായി സഖ്യത്തില്‍ ഏര്‍പ്പെടാമെന്ന് വാഗ്ദാനം നല്‍കിയിട്ടും മായാവതി അത് നിരസിക്കുകയായിരുന്നുവെന്നാണ് രാഹുല്‍ കുറ്റപ്പെടുത്തിയത്. ‘ മായാവതി ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയായിരുന്നില്ല. സഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് മായാവതിക്ക് ഒരു സന്ദേശം അയച്ചിരുന്നു. എന്നാല്‍ അതിനോടും അവര്‍ പ്രതികരിച്ചില്ല. ഇത്തവണ അവര്‍ ദളിതര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ തയ്യാറായില്ല. കാരണം സിബിഐയും, ഇ.ഡിയും. പെഗാസസുമെല്ലാം’ ചുറ്റും ഉണ്ടെന്നും രാഹുല്‍ പരിഹസിച്ചു. ഒരു പുസ്തക പ്രസാധനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

ഉത്തര്‍പ്രദേശില്‍ ഇക്കുറി നടന്ന തിരഞ്ഞെടുപ്പില്‍ ബിഎസ്പിയും കോണ്‍ഗ്രസും വലിയ തകര്‍ച്ചയാണ് നേരിട്ടത്. ബിഎസ്പി ഒരു സീറ്റിലും കോണ്‍ഗ്രസ് രണ്ട് സീറ്റിലും മാത്രമാണ് വിജയിച്ചത്. ആര്‍എസ്എസിനെതിരേയും രാഹുല്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ‘ നമുക്ക് ഈ ഭരണഘടനയെ സംരക്ഷിക്കണം. ഭരണഘടനയെ സംരക്ഷിക്കണമെങ്കില്‍ ഈ രാജ്യത്തെ സംവിധാനങ്ങളെ സംരക്ഷിക്കണം. എല്ലാ ഈ രാജ്യത്തെ എല്ലാ സംവിധാനങ്ങളും ഇപ്പോള്‍ ആര്‍എസ്എസിന്റെ കൈകളിലാണെന്നും’ രാഹുല്‍ വിമര്‍ശിച്ചു.

തനിക്ക് അധികാരത്തോട് ലവലേശം ഭ്രമമില്ലെന്ന് രാഹുല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‘ ചില നേതാക്കളുണ്ട്, അധികാരത്തില്‍ ഏതു വിധേയും കടിച്ച് തൂങ്ങാനാണ് അവര്‍ ശ്രമിക്കുന്നത്. ഏതൊക്കെ രീതിയില്‍ അധികാരം നിലനിര്‍ത്താം, അല്ലെങ്കില്‍ പിടിച്ചടുക്കാം എന്നൊക്കെയായിരിക്കും അവര്‍ രാവിലെ എണീക്കുന്നത് മുതല്‍ ചിന്തിക്കുന്നത്, അത് കഴിഞ്ഞ് ഉറങ്ങും. അടുത്ത ദിവസവും ഇതേ കാര്യം തന്നെ ആവര്‍ത്തിക്കും. മറ്റൊന്നും ചെയ്യില്ല. ഞാന്‍ ജനിച്ചത് അധികാര കേന്ദ്രത്തിലാണ്, പക്ഷേ എനിക്ക് അധികാരത്തോട് താത്പര്യം ഇല്ല. രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ രാജ്യത്തെ മനസിലാക്കാനാണ് ശ്രമിക്കുന്നത്. പ്രണയിക്കുന്നവരെ പോലെയാണത്. നിങ്ങള്‍ ഒന്നിനെ പ്രേമിക്കുകയാണെങ്കില്‍, നിങ്ങള്‍ അതിനെ മനസിലാക്കാന്‍ ശ്രമിക്കുമെന്നും’ രാഹുല്‍ പറഞ്ഞു.

Tags: Rahul GandhiNation
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies