മുംബൈയുടെ അന്തകനായി അനുജ് റാവത്ത്; നാലാം മത്സരത്തിലും ജയം കണ്ടെത്താനാവാതെ രോഹിതും സംഘവും
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മുംബൈയുടെ അന്തകനായി അനുജ് റാവത്ത്; നാലാം മത്സരത്തിലും ജയം കണ്ടെത്താനാവാതെ രോഹിതും സംഘവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2022, 11:41 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഐപിഎല്ലിൽ മുംബൈയ്‌ക്കെതിരായ മത്സരത്തിൽ ബാംഗ്ലൂരിന് ജയം. 18-ാം ഓവറിൽ 9 പന്ത് ശേഷിക്കേ ഏഴ് വിക്കറ്റിനാണ് ബാംഗ്ലൂർ മുംബൈയെ മലർത്തിയടിച്ചത്. മുംബൈ ഉയർത്തിയ 152 വിജയലക്ഷ്യമാണ് ബാംഗ്ലൂർ നിഷ്പ്രയാസം മറികടന്നത്. അനുജ് റാവത്തിന്റെ വെടിക്കെട്ട് പ്രകടനമാണ് മുംബൈയെ തറപറ്റിച്ചത്. ഐപിഎല്ലിൽ മുംബൈയുടെ നാലാം തോൽവിയാണിത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട മുംബൈയ്‌ക്ക് ആറ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസാണ് നേടാനായത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന്റെ മൂന്ന് വിക്കറ്റ് മാത്രമാണ് മുംബൈ വീഴ്‌ത്തിയത്. നായകൻ ഫാഫ് ഡു പ്ലെസി(16), അനുജ് റാവത്ത്(66), വിരാട് കോഹ്ലി(48) എന്നിവരുടെ വിക്കറ്റാണ് ആർസിബിയ്‌ക്ക് നഷ്ടമായത്. ദിനേശ് കാർത്തിക്(7), ഗ്ലെൻ മാക്‌സ് വെൽ(8) എന്നിവർ പുറത്താകാതെ നിന്നു.

അനുജ് റാവത്തിന്റെ മിന്നും പ്രകടനമാണ് ബാംഗ്ലൂരിന് മികച്ച സ്‌കോർ നേടിക്കൊടുത്തത്. 47 പന്തിൽ നിന്നും ആറ് സിക്‌സറുകളുടെയും രണ്ട് ബൗണ്ടറികളുടെയും സഹായത്തോടെ 66 റൺസാണ് അനുജ് നേടിയത്. എന്നാൽ 16ാം ഓവറിന്റെ അവസാനത്തിൽ അനുജിനെ രമൺദീപ് സിംഗ് റണൗട്ടാക്കുയായിരുന്നു. അഞ്ച് ബൗണ്ടറികളുടെ സഹായത്തോടെ അർദ്ധ സെഞ്ച്വറിലിയലേയ്‌ക്ക് അടുത്ത വിരാട് കോഹ്ലിയെ ബ്രവിസ് എൽബിഡബ്ല്യൂവിൽ കുടുക്കുകയായിരുന്നു. ഇതോടെ കോഹ്ലി 48 റൺസ് നേടി മടങ്ങുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ, 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് നേടി. സൂര്യകുമാർ യാദവിന്റെ അർദ്ധസെഞ്ച്വറിയാണ് മുംബൈയ്‌ക്ക് മുതൽക്കൂട്ടായത്. 37 പന്തിൽ നിന്ന് ആറ് സിക്‌സുകളുടെയും അഞ്ച് ബൗണ്ടറികളുടെയും അകമ്പടിയോടെ 68 റൺസാണ് യാദവ് നേടിയത്.

ഓപ്പണർമാരായ രോഹിത് ശർമ്മയും ഇഷാൻ കിഷനും 26 റൺസ് വീതം നേടി. ഇരുവരുടെയും കൂട്ടുകെട്ട് 50 റൺസാണ് ടീമിന് സമ്മാനിച്ചത്. 15 പന്തുകൾ നേരിട്ട രോഹിത്, ഒരു സിക്‌സറിന്റെയും നാല് ബൗണ്ടറികളുടെയും സഹായത്തോടെയാണ് 26 റൺസ് നേടിയത്. ബാംഗ്ലൂർ താരം ഹർഷൽ പട്ടേലിന്റെ പന്തിൽ, ഹർഷൽ തന്നെ ക്യാച്ചെടുത്താണ് ക്യാപ്റ്റൻ രോഹിത്തിനെ പുറത്താക്കിയത്. 28 പന്തുകളിൽ നിന്ന് മൂന്ന് ബൗണ്ടറികളുടെ സഹായത്തോടെയാണ് ഇഷാൻ കിഷൻ 26 റൺസ് സ്വന്തമാക്കിയത്. മുഹമ്മദ് സിറാജാണ് ഇഷാൻ കിഷന്റെ വിക്കറ്റ് വീഴ്‌ത്തിയത്.

ഡെവാൾഡ് ബ്രെവിസിനെയും(8), തിലക് വർമ(0), കെയ്‌റോൺ പൊള്ളാർഡ്(0), രമൺദീപ് സിംഗ്(6), ജയ്‌ദേവ് ഉനദ്ഘട്ട്(13) എന്നിങ്ങനെയാണ് മുംബൈ താരങ്ങളുടെ സ്‌കോർ. സൂര്യകുമാർ യാദവും, ഉനദ്ഘട്ടുമാണ് മുംബൈ നിരയിൽ പുറത്താകാതെ നിന്നത്.

Tags: IPLmumbai indiansRoyal Challengers Bangalore
Share
Tweet
SendShare

More News from this section

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies