ന്യൂഡൽഹി: രാമനവമി ദിനത്തോടനുബന്ധിച്ച് ഉമിയ മാതാ ക്ഷേത്രത്തിന്റെ 14-ാമത് സ്ഥാപക ദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വെർച്വലായി പങ്കെടുക്കും. ഉച്ചയ്‌ക്ക് ഒരു മണിയ്‌ക്ക് നടക്കുന്ന ആഘോഷങ്ങളിൽ പ്രധാനമന്ത്രി വിശ്വാസികളെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യും. ഗുജറാത്തിലെ ജുനഗഡിലെ ഗാഥിലയിലുള്ള ക്ഷേത്രമാണ് ഉമിയ മാതാ ക്ഷേത്രം.
2008ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് പ്രധാനമന്ത്രി തന്നെയായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ക്ഷേത്രം ട്രസ്റ്റ് സാമൂഹികവും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ആരംഭിച്ചത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകളെ സഹായിക്കുന്ന എന്ന നിർദ്ദേശവും പ്രധാനമന്ത്രി അന്ന് മുന്നോട്ട് വെച്ചിരിന്നു.
ഇന്ന്, നിർധനരായ രോഗികൾക്ക് സൗജന്യമായി ചികിത്സയും, തിമിര ശസ്ത്രക്രിയകളും, സൗജന്യ ആയുർവേദ മരുന്നുകളും നൽകി മാതൃകയാവുകയാണ് ഉമിയ മാതാ ക്ഷേത്രം. കടവ പതിദാർ എന്ന വിഭാഗക്കാരുടെ കുലദേവതയാണ് ഉമയ മാതാ.
Comments