ന്യൂഡൽഹി: രാജ്യത്തെ കൊറോണ വ്യാപനത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 1,054 പുതിയ കൊറോണ രോഗികൾ റിപ്പോർട്ട് ചെയ്തു. ഇതോടെ 43.05 കോടിയാളുകൾക്കാണ് ഇതുവരെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്.
29 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കൊറോണ മരണം 5,21,685 ആയി ഉയർന്നു. 1.21 ശതമാനമാണ് രാജ്യത്തെ കൊറോണ മരണ നിരക്ക്. സജീവ രോഗികളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. 11,132 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 98.76 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 233 പേർ രോഗമുക്തി നേടിയിരുന്നു.
0.25 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. അതേസമയം 0.23 ശതമാനമാണ് പ്രതിവാര പോസിറ്റിവിറ്റി നരക്ക്. ഇതുവരെ 185.7 കോടി വാക്‌സിൻ ഡോസുകൾ രാജ്യത്ത് വിതരണം ചെയ്ത് കഴിഞ്ഞിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments