ഒരു ദളിതനെയെങ്കിലും പിബിയിൽ കണിക്കാമോ? ഏറെ വേട്ടയാടിയ വിമർശനത്തിന് വൈകി മറുപടി നൽകി സിപിഎം; രാമചന്ദ്ര ഡോം പിബിയിലെ ആദ്യ ദളിത് പ്രതിനിധി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരു ദളിതനെയെങ്കിലും പിബിയിൽ കണിക്കാമോ? ഏറെ വേട്ടയാടിയ വിമർശനത്തിന് വൈകി മറുപടി നൽകി സിപിഎം; രാമചന്ദ്ര ഡോം പിബിയിലെ ആദ്യ ദളിത് പ്രതിനിധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2022, 04:31 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: സിപിഎം പിബിയുടെ ചരിത്രത്തിൽ ആദ്യമായി ദളിത് പ്രാതിനിധി ഇടംപിടിച്ചു. പതിറ്റാണ്ടുകളായി പാർട്ടിയെ വേട്ടയാടിയ വിമർശനത്തിന് വൈകിയുദിച്ച ബുദ്ധിയിൽ സിപിഎം നേതൃത്വം തെറ്റ് തിരുത്തുകയാണ്. കണ്ണൂരിൽ നടന്ന ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൽ ബംഗാളിൽ നിന്നുളള ഡോ. രാമചന്ദ്ര ഡോമിനെയാണ് സിപിഎം പിബിയിലേക്ക്
ഉൾപ്പെടുത്തിയത്.

അടിസ്ഥാന വർഗങ്ങൾക്ക് വേണ്ടി നിലകൊളളുന്ന പാർട്ടിയെന്ന് അവകാശപ്പെടുമ്പോഴും പോളിറ്റ് ബ്യൂറോ ഉൾപ്പെടെയുളള പാർട്ടി ഉന്നത സമിതികളിൽ ദളിത് പ്രാതിനിധ്യം ഇല്ലാത്തത് സിപിഎമ്മിനെതിരെ എക്കാലത്തും ഉയർന്ന ശക്തമായ വിമർശനം ആയിരുന്നു. രൂപീകൃതമായി ആറ് പതിറ്റാണ്ടോളം വേണ്ടി വന്നു സിപിഎമ്മിന് ഈ തീരുമാനമെടുക്കാനെന്നത് ഈ വിഭാഗങ്ങളോടുളള പാർട്ടിയുടെ സമീപനമാണ് വ്യക്താക്കുന്നത്.

പതിനേഴംഗ പിബിയിൽ കേരളത്തിൽ നിന്നും എ വിജയരാഘവൻ, മഹാരാഷ്‌ട്രയിൽ നിന്നുളള അശോക് ധാവളെ എന്നിവരും പുതുമുഖങ്ങളായി ഇടംനേടി. മഹാരാഷ്‌ട്രയിൽ നിന്നുളള കർഷക നേതാവും കിസാൻ സഭ ജനറൽ സെക്രട്ടറിയുമാണ് അശോക് ധാവ്‌ളെ.

ബംഗാളിൽ നിന്നുളള മുൻ എംപിയാണ് രാമചന്ദ്ര ഡോം. ലോക്‌സഭയിലെ സിപിഎം ചീഫ് വിപ്പ് ആയും പ്രവർത്തിച്ചിട്ടുണ്ട്. കൊൽക്കത്ത സർവ്വകലാശാലയിൽ നിന്ന് 1983 ൽ എംബിബിഎസ് നേടിയ അദ്ദേഹം അതിന് ശേഷമാണ് രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയത്. 1989 ൽ ബംഗാളിലെ ബിർഭൂം ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ആദ്യമായി ലോക്‌സഭയിലെത്തി. പിന്നീട് 2004 വരെ അഞ്ച് തവണ ഇവിടെ നിന്നും വിജയം ആവർത്തിച്ചു. 2009 ൽ ബോൽപൂർ മണ്ഡലത്തിൽ നിന്നും വിജയിച്ച് പാർലമെന്റിലെത്തി.

മുൻ ലോക്‌സഭാ സ്പീക്കറും സിപിഎം നേതൃത്വവുമായി പരസ്യമായി കലഹിച്ച് പാർട്ടിക്ക് അനഭിമതനാകുകയും ചെയ്ത സോമനാഥ് ചാറ്റർജി പ്രതിനിധീകരിച്ച മണ്ഡലമാണ് ബോൽപൂർ. 1985 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇവിടെ നിന്നും വിജയിച്ച സോമനാഥ് ചാറ്റർജി പിന്നീട് 2009 വരെ ഇവിടുത്തെ എംപിയായിരുന്നു. സംവരണ മണ്ഡലമായ ഇവിടെ പിന്നീട് 2019 വരെ രാമചന്ദ്ര ഡോം ആയിരുന്നു വിജയിച്ചത്.

എന്നാൽ 2019 ൽ തൃണമൂൽ കോൺഗ്രസിന്റെ അനുപം ഹസാരെയോട് രാമചന്ദ്ര ഡോം 236112 വോട്ടുകൾക്ക് പരാജയപ്പെട്ടു. വികസനത്തിൽ ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കണമെന്ന് പിബി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം രാമചന്ദ്ര ഡോം ജനം ടിവി യോട് പ്രതികരിച്ചു. കെ റെയിലിൽ ജനങ്ങളുടെ ആശങ്കയകറ്റിയേ സർക്കാർ മുന്നോട്ട് പോകൂ. പശ്ചിമ ബംഗാളിലെ കൽക്കരി ഖനന പദ്ധതിയുമായി കെ റെയിലിനെ താരതമ്യം ചെയ്യാനാവില്ലെന്നും രാമചന്ദ്ര ഡോം വ്യക്തമാക്കി.

ബിമൻ ബോസിനൊപ്പം എസ് രാമചന്ദ്രൻപിളള, ഹന്നൻ മൊളള എന്നിവരാണ് പിബിയിൽ നിന്ന് ഒഴിവായത്. ഇവർ സ്ഥിരം ക്ഷണിതാക്കളാകും.

Tags: CPIM PB Member
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies