മോഷ്ടിച്ച് കൂമ്പാരമാക്കിയത് 500 ലധികം സൈക്കിളുകൾ;വിചിത്രനായ കള്ളൻ്റെ കഥ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മോഷ്ടിച്ച് കൂമ്പാരമാക്കിയത് 500 ലധികം സൈക്കിളുകൾ;വിചിത്രനായ കള്ളന്റെ കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2022, 12:23 pm IST
Facebook
Twitter
WhatsAppTelegram

മറ്റൊരാളുടെ സാധനങ്ങൾ അവരുടെ അനുവാദമില്ലാതെ കൈവശപ്പെടുത്തുന്നവനാണ് കള്ളൻ.ലോകം മുഴുവൻ ആരാധകരുള്ള റോബിൻഹുഡ് മുതൽ രാജ്യം മുഴുവൻ കൊള്ളയടിച്ച കള്ളൻമാർ വരെ ലോകത്തുണ്ടല്ലേ.കള്ളന്മാരുടെ കഥയെല്ലാം എന്നും ഒരു കൗതുകമാണ്. ഓക്സ്ഫോർഡിലെ ഒരു മോഷ്ടാവിന്റെ കഥയാണിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.

വർഷങ്ങളായി മോഷണം കൈമുതലാക്കിയ ഓക്സ്ഫോർഡിലെ ഈ കള്ളൻ പ്രധാനമായും മോഷ്ടിക്കുന്നത് സൈക്കിളാണ്. മോഷ്ടിച്ച സൈക്കിൾ മറിച്ചു വിൽക്കുന്ന പതിവൊന്നും നമ്മുടെ കഥാനായകന് ഇല്ല. ഇങ്ങനെ മോഷ്ടിച്ചു കൂട്ടുന്ന സൈക്കിളുകൾ തന്റെ വീട്ടുപറമ്പിൽ സൂക്ഷിക്കും. അങ്ങനെ സൂക്ഷിച്ച് സൂക്ഷിച്ച് കള്ളന്റെ വീട്ടുപറമ്പിൽ ഒരു കുന്ന് തന്നെ രൂപപ്പെട്ടു. മോഷ്ടിച്ച സൈക്കിളുകളുടെ കുന്ന്.

53 കാരനായ കള്ളൻ ഇതുവരെയായി മോഷ്ടിച്ച 500 ലധികം സൈക്കിളുകളാണ് കുന്നായി രൂപാന്തം പ്രാപിച്ചത്. കഴിഞ്ഞയാഴ്ച ഈ കള്ളൻ പോലീസിന്റെ പിടിയിലുമായി.എങ്ങനെയാണ് ഈ കള്ളൻ പോലീസിന്റെ വലയിലായതെന്ന് അറിയേണ്ടേ. അതിന് കാരണം കള്ളന്റെ അയൽക്കാരിയാണ്. കോളിൻ ബട്ലർ എന്ന സ്ത്രീ കള്ളൻ താമസിക്കുന്ന അതേ തെരുവിലാണ് താമസിക്കുന്നത്. നാലു വർഷം മുൻപാണ് കള്ളന്റെ വീടിന് സമീപം തുരുമ്പിച്ച സൈക്കിളുകളുടെ കൂമ്പാരം ബട്ലറുടെ ശ്രദ്ധയിൽപ്പെട്ടത്.തന്റെ അയൽക്കാരനായ കള്ളനോട് ഇതേ പറ്റി അന്വേഷിച്ചെങ്കിലും ആഫ്രിക്കയിലെ പാവപ്പെട്ട കുട്ടികൾക്ക് എത്തിച്ച് കൊടുക്കാനാണ് സൈക്കിളുകൾ എന്നായിരുന്നു മറുപടിയെന്ന് ബട്ലർ പറയുന്നു.

എന്നാൽ വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും സൈക്കിൾ കൂമ്പാരം കൂടുകയല്ലാതെ കുറഞ്ഞിട്ടില്ലെന്ന് ബട്ലർ പറയുന്നു. സൈക്കിൾ കൂമ്പാരം കുന്നുകൂടിയതിന് അനുസരിച്ച് പ്രദേശത്ത് ഇഴജന്തുക്കളുടേയും എലിയുടേയും ശല്യം കൂടി.ഇതിനെ പറ്റി അയൽക്കാരനോട് സംസാരിച്ചിട്ട് ഫലം ഉണ്ടാവാതിരുന്ന ബട്ലർ ലോക്കൽ കൗൺസിലിന് പരാതി നൽകി. പരാതി സ്വീകരിച്ച പ്രാദേശിക ഭരണകൂടം അവർക്ക് കീടനിയന്ത്രണത്തിനുള്ള മരുന്ന് നൽകി തിരിച്ചയച്ചു.

സംഗതി ഇങ്ങനെ വിട്ടാൽ പറ്റില്ലെന്ന് മനസിലുറപ്പിച്ച ബട്ലർ സംഭവം സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. പോസ്റ്റ് വൈറലായതോടെ ഗൂഗിൾ എർത്ത് വഴി നമ്മുടെ കഥാനായകന്റെ വീടും പരിസരവും പരിശോധിച്ചു. പരിശോധനയിൽ സൈക്കിൾ കൂമ്പാരം കാണാനായ പോലീസ് കള്ളനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണപരമ്പരയുടെ ചുരുളഴിയുന്നത്.ദൂരസ്ഥലങ്ങളിൽ നിന്നുപോലും മോഷ്ടിച്ച സൈക്കിളുകളാണ് ഈ രീതിയിൽ ഇങ്ങനെ കുന്നുകൂടിക്കിടക്കുന്നത്. ഇങ്ങനെ സൈക്കിൾ മോഷ്ടിക്കാനുണ്ടായ കാരണമായി കള്ളൻ പറഞ്ഞത് അത് തന്റെ ഹോബിയാണന്നാണ്.

വഴിയോരങ്ങളിൽ സൈക്കിൾ കാണുമ്പോൾ അത് സ്വന്തമാക്കണമെന്ന് തോന്നും. അപ്പോൾ അവസരമുണ്ടാക്കി അത് മോഷ്ടിച്ച് വീട്ടിലെത്തിക്കും. വല്ലാത്ത ജാതി ഹോബി അല്ലേ? എന്തായാലും കള്ളനെ കൂട്ടിലാക്കിയ പോലീസിന്റെ അടുത്ത ശ്രമം ഈ 500 ഓളം വരുന്ന സൈക്കിളുകളുടെ ഉടമസ്ഥരെ കണ്ടുപിടിക്കുക എന്നതാണ്. അതിനുള്ള നടപടികൾ പോലീസ് സ്വീകരിച്ചു കഴിഞ്ഞു എന്നാണ് വിവരം. കള്ളനെ കുടുക്കാൻ ഇത്രയേറെ സഹായിച്ച ബട്ലറാവട്ടെ വീടിന്റെ സമീപത്ത് നിന്ന് ഇഴജന്തുക്കളുടെ ശല്യം കുറയുമെന്ന സന്തോഷത്തിലാണ്

Tags: bicyclebicycle thieves
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies