മലയാളി പൊളിയല്ലേ....ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് കാറും അതിന് പിന്നിലെ മലയാളി സ്പർശവും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മലയാളി പൊളിയല്ലേ….ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് കാറും അതിന് പിന്നിലെ മലയാളി സ്പർശവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2022, 09:48 am IST
FacebookTwitterWhatsAppTelegram

ഇലക്ട്രിക് വാഹന വിപ്ലവത്തിനായി പല മുൻനിര വാഹന നിർമ്മാതാക്കളുടെയും കാറുകൾ ഇന്ത്യൻ നിരത്തുകളിലേയ്‌ക്ക് എത്തുമ്പോൾ, രാജ്യത്തെ ആദ്യത്തെ ഇലകട്രിക് കാർ ഏതെന്ന ചോദ്യത്തിന് പലർക്കും ഉത്തരം അറിയില്ല. ഒരു മലയാളിയാണ് ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാർ നിർമ്മിച്ചത്. അതിന്റെ വിശദാംശങ്ങളിലേക്ക് നമുക്ക് ഒന്ന് ചെല്ലാം.

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വാഹനമെന്ന ഖ്യാതി ലവ്ബേർഡിനുള്ളതാണ്. 25 വർഷങ്ങൾക്ക് മുൻപ് രാജ്യത്തെ ആദ്യ ഇലക്ട്രിക് കാർ നിർമ്മിച്ചത് കേരളത്തിലായിരുന്നു. തൃശ്ശൂർ ചാലക്കുടിയിലെ എഡ്ഡി കറന്റ് കൺട്രോൾസ് എന്ന സ്ഥാപനമായിരുന്നു 1993ൽ ലവ്ബേർഡ് എന്ന ഇലക്ട്രിക് കാർ വാണിജ്യ അടിസ്ഥാനത്തിൽ വിപണിയിലെത്തിച്ചത്. എഡ്ഡി ഇലക്ട്രിക് കമ്പനിയാണ് ലവ്ബേർഡ് എന്ന കുഞ്ഞൻ ഇലക്ട്രിക് കാറിനെ രാജ്യത്ത് പരിചപ്പെടുത്തിയത്. 1971ൽ ഗവേഷകനും വ്യവസായിയുമായ എൻ.ഡി ജോസ് ചാലക്കുടിയിൽ സ്ഥാപിച്ച സ്ഥാപനമായിരുന്നു എഡ്ഡി കറൻറ് കൺട്രോൾസ്.

പുത്തൻ സാങ്കേതിക വിദ്യകളിൽ താല്പരനായിരുന്ന എൻ.ഡി ജോസ് 1993 ൽ ലവ് ബേഡ്‌സ് എന്ന പേരിൽ ഇലക്ട്രിക് കാറുകൾ വിപണിയിൽ എത്തിക്കുകയായിരുന്നു. ജപ്പാനിലെ ടോക്കിയോയിൽ നിന്നുള്ള യാസ്‌കവ ഇലക്ട്രിക് മാനുഫാക്ച്ചറിംഗ് കമ്പനിയുമായി സഹകരിച്ചാണ് എഡ്ഡി കറന്റ് കൺട്രോൾസ് ഇന്ത്യ ലിമിറ്റഡ് കാർ നിർമിച്ചത്. ഡൽഹിയിൽ നടന്ന ഓട്ടോ എക്സ്പോയിൽ ഈ വാഹനം പ്രദർശിപ്പിക്കുകയും ചടങ്ങിൽ ധാരാളം അവാർഡുകൾ ലഭിക്കുകയും ചെയ്തത് ഏറെ ശ്രദ്ധേയമാണ്. തുടർന്ന് അന്നത്തെ കേന്ദ്ര സർക്കാരും കാറിന് പച്ചക്കൊടി കാട്ടി.

സ്റ്റീൽ ഷാസിയിൽ ഫൈബർ ഗ്ലാസിൽ നിർമ്മിച്ച കുഞ്ഞൻ കാർ, അക്കാലത്തെ ആളുകളുടെ ഇഷ്ടം നേടിയ വാഹനമായിരുന്നു. രണ്ടു പേർക്ക് സഞ്ചരിക്കാവുന്ന ലവ് ബേഡിൽ ലെഡ്-ആസിഡ് ബാറ്ററിയായിരുന്നു ഉപയോഗിച്ചിരുന്നത്. ചാർജ് ചെയ്താൽ 60 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന ഈ വാഹനം പെർഫോമൻസിന്റെ കാര്യത്തിലും മുന്നിൽ തന്നെയായിരുന്നു.

ചാലക്കുടി, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് ലവ്ബേർഡിന്റെ ഉത്പാദനം നടന്നത്. ഡ്രൈവർക്ക് സുഗമമായ സ്പീഡ് കൺട്രോൾ സംവിധാനം നൽകുന്ന ഇലക്ട്രോണിക് ചോപ്പർ കൺട്രോളും ലവ്ബേർഡിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു. കുഞ്ഞൻ കാറിന് റിവേഴ്‌സ് ഗിയറോടെയുള്ള നാല് സ്പീഡ് ഗിയർബോക്‌സും എഡ്ഡി ഇലക്ട്രിക് വാഗ്ദാനം ചെയ്തിരുന്നു.

അക്കാലത്ത് ഫാസ്റ്റ് ചാർജിംഗ് സംവിധാനമൊന്നും ഉണ്ടായിരുന്നില്ല. ബാറ്ററി പായ്‌ക്ക് പൂർണമായും ചാർജ് ചെയ്യാൻ ഏകദേശം എട്ട് മണിക്കൂറുകളോളം എടുക്കുമായിരുന്നു. 15 ഡിഗ്രി ഗ്രേഡ് പരിധി ഉൾപ്പെടെ മറ്റ് നിയന്ത്രണങ്ങളും ഇലക്ട്രിക് കാറിന് ഉണ്ടായിരുന്നു. അതായത് കാറിന് കുത്തനെയുള്ള ചരിവുകളിൽ കയറാൻ കഴിയില്ലെന്നാണ് ഇതിനർത്ഥം. നഗര ഉപയോഗത്തിനായി മാത്രം കാറുകൾ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ ഇലക്ട്രിക് കാർ പുറത്തിറക്കിയിരുന്നതും.

25ഓളം ലവ് ബേഡ് കാറുകളുടെ വിൽപ്പന നടത്താനായെങ്കിലും ഗവണ്മെന്റ് സബ്സിഡി പിൻവലിച്ചതോടെ കമ്പനി ഉത്പാദനം നിർത്തിവയ്‌ക്കാൻ നിർബന്ധിതരാകുകയായിരുന്നു. ഇതോടെ കാലത്തിന് മുന്നേ സഞ്ചരിച്ച കുഞ്ഞൻ ഇലക്ട്രിക് കാറിന്റെ വിൽപ്പനയ്‌ക്ക് തിരശ്ശീല വീഴുകയായിരുന്നു.

Tags: electric car
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies