തിരുവനന്തപുരം : വിഷു-ഈസ്റ്റർ അവധിയോടനുബന്ധിച്ച് കെഎസ്ആർടിസി സ്വിഫ്റ്റ് സ്ലീപ്പർ ബസ് അധിക സർവ്വീസ് നടത്തും. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് രണ്ട് അധിക സർവ്വീസുകളാണ് നടത്തുക. കെഎസ്ആർടിസി – സ്വിഫ്റ്റ് എസി സ്ലീപ്പർ ബസുകളാണ് സർവ്വീസ് നടത്തുക.
ഏപ്രിൽ 17 ന് വൈകുന്നേരം 6.30 ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് ആലപ്പുഴ, തൃശൂർ, പാലക്കാട് സേലം വഴി ചെന്നൈയിലേക്കാണ് ആദ്യ സർവ്വീസ്. വൈകുന്നേരം 7.30-ന് തിരുവനന്തപുരത്ത് നിന്ന് നാഗർകോവിൽ, തിരുനൽവേലി, മധുര, ട്രിച്ചി വഴി ചെന്നൈയിലേക്കും സർവ്വീസ് നടത്തും. ആദ്യത്തെ സർവീസിന് 2181 രൂപയാണ് നിരക്ക്. രണ്ടാമത്തേതിന് 1953 രൂപയും.
ഇതേ ബസുകൾ 18ന് വൈകീട്ട് തിരിക്കും. വൈകുന്നേരം 6.30-ന് സേലം വഴി തിരുവനന്തപുരത്തേക്കും 7.30 ന് നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്കുമാണ് സർവ്വീസുകൾ നടത്തുക. ടിക്കറ്റ് ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
Comments