കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. രണ്ട് പേരിൽ നിന്നായി ഒന്നേമുക്കാൽ കിലോ സ്വർണം പിടികൂടി. കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്ന് പോലീസാണ് സ്വർണം പിടിച്ചെടുത്തത്.
ഷാർജയിൽ നിന്നെത്തിച്ച ഒരു കോടിയോളം രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയത്. മണ്ണാർക്കാട് സ്വദേശി വിഷ്ണുദാസ്, ബഹറിനിൽ നിന്നെത്തിയ വടകര സ്വദേശി ഷിജിത്ത് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇവരേയും ഇവരെ കൂട്ടിക്കൊണ്ടുപോകാനെത്തിയ ഷബീൻ, ഷബീൽ, ലത്തീഫ്, സലീം എന്നിവരേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ വന്ന വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.
ക്യാപ്സ്യൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ചാണ് ഇരുവരും സ്വർണം കടത്തിയത്. എക്റേ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
Comments