റോയൽ ചലഞ്ചേഴ്സ് ഐപിഎൽ ട്രോഫി നേടുന്നത് വരെ വിവാഹം കഴിക്കില്ല; വൈറലായി യുവതിയുടെ ബാനർ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

റോയൽ ചലഞ്ചേഴ്സ് ഐപിഎൽ ട്രോഫി നേടുന്നത് വരെ വിവാഹം കഴിക്കില്ല; വൈറലായി യുവതിയുടെ ബാനർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2022, 01:00 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഐപിഎല്ലിൽ ചൊവ്വാഴ്ച ചെന്നൈ സൂപ്പർ കിംഗ്‌സ്(സിഎസ്‌കെ), റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ(ആർസിബി) നേരിട്ടപ്പോൾ കാണികൾ ഒന്നടങ്കം ആവേശത്തിലായിരുന്നു. രസകരമായ പല ബാനറുകളും ഉയർത്തിപ്പിടിച്ച് ആരാധകർ ഇരു ടീമുകൾക്കുമായി ആർപ്പുവിളിക്കുകയായിരുന്നു. അത്തരത്തിലുള്ള ഒരു ബാനറാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇന്ന് വൈറലായിരിക്കുന്നത്.

‘ആർസിബി ഐപിഎൽ ട്രോഫി നേടുന്നത് വരെ വിവാഹം കഴിക്കില്ല’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു ആരാധിക ഉയർത്തിയ ബാനറാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ക്രിക്കറ്റ് താരം അമിത് മിശ്രയാണ് ബാനർ ഉയർത്തി നിൽക്കുന്ന യുവതിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.

Really worried about her parents right now.. #CSKvsRCB pic.twitter.com/fThl53BlTX

— Amit Mishra (@MishiAmit) April 12, 2022

ഐപിഎൽ ടൂർണമെന്റിൽ ഒരിക്കൽ പോലും കപ്പടിക്കാത്ത ആർസിബിയുടെ മുൻകാല റെക്കോർഡ് പരിശോധിച്ച ട്വിറ്റർ ഉപയോക്താക്കൾ യുവതിയുടെ ഭാവിയെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും, രസകരമായ അഭിപ്രായങ്ങൾ പങ്കുവെയ്‌ക്കുകയും ചെയ്തു. യുവതിയുടെ തീരുമാനത്തിൽ വീട്ടുകാർ അൽപ്പം വലയുമല്ലോ എന്നും, എന്താണ് വിവാഹം കഴിക്കാത്തത് എന്ന ചോദ്യത്തിന് ഇതാണോ മറുപടി നൽകാൻ ഉദ്ദേശിക്കുന്നതെന്നുമാണ് ആളുകൾ ചോദിക്കുന്നത്.

2008ൽ ഐപിഎൽ ആരംഭിച്ചപ്പോൾ മുതലുള്ള ടീമുകളിൽ ഒന്നാണ് ആർസിബി. ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ വിരാട് കോഹ്ലിയുൾപ്പെടെ ടീമിൽ ഉണ്ടായിരുന്നിട്ടും ഒരിക്കൽ പോലും ബാംഗ്ലൂരിന് ഐപിഎൽ കിരീടം സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. 15-ാം സീസണിൽ, അഞ്ച് മത്സരങ്ങൾ നേരിട്ട ആർസിബി രണ്ട് മത്സരങ്ങളിലും തോറ്റതിനെ തുടർന്ന് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേയ്‌ക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്.

Tags: viralCHENNAI SUPER KINGSRoyal Challengers BangaloreIPL 2022
Share
Tweet
SendShare

More News from this section

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies