ഭണ്ഡാരത്തിൽ കൈയിട്ട് വാരി മാത്രം ശീലിച്ചവർ സുരേഷ്‌ഗോപിയെ വിമർശിക്കുന്നത് വിരോധാഭാസം; മേൽശാന്തിയെ നോട്ടീസ് നൽകി ഭയപ്പെടുത്താൻ ദേവസ്വം പ്രസിഡന്റിന് അധികാരമില്ലെന്ന് ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭണ്ഡാരത്തിൽ കൈയിട്ട് വാരി മാത്രം ശീലിച്ചവർ സുരേഷ്‌ഗോപിയെ വിമർശിക്കുന്നത് വിരോധാഭാസം; മേൽശാന്തിയെ നോട്ടീസ് നൽകി ഭയപ്പെടുത്താൻ ദേവസ്വം പ്രസിഡന്റിന് അധികാരമില്ലെന്ന് ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2022, 01:13 pm IST
Facebook
Twitter
WhatsAppTelegram

തൃശ്ശൂർ: സുരേഷ്‌ഗോപി നൽകിയ വിഷുകൈനീട്ടത്തെ രാഷ്‌ട്രീയവൽക്കരിച്ചതും വിവാദമാക്കിയതും ഹിന്ദു വിരോധികളാണെന്ന് ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാർ. ഭണ്ഡാരത്തിൽ കൈയിട്ട് വാരി മാത്രം ശീലിച്ചവർ എത്രയോ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് വാരിക്കോരി സംഭാവന നൽകിയിട്ടുള്ള സുരേഷ്‌ഗോപിയെ വിമർശിക്കുന്നത് വിരോധാഭാസമാണ്.

ക്ഷേത്ര പൂജാരിമാർക്ക് ദക്ഷിണ നൽകുന്നതും ആ ദക്ഷിണ വിഷുവിന് പൂജാരിമാർ കൈനീട്ടമായി നൽകുന്നതും ക്ഷേത്രങ്ങളിൽ സർവ്വസാധാരണമാണ്. ഹൈന്ദവ വിശ്വാസിയായ സുരേഷ്‌ഗോപിയ്‌ക്ക് ക്ഷേത്രത്തിൽ പോകാനും പൂജാരിയ്‌ക്ക് ദക്ഷിണ നൽകാനുമുള്ള അവകാശമുണ്ട്. ആ ദക്ഷിണ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം പൂജാരിയ്‌ക്കുണ്ട്. അതിൽ കൈകടത്താനും മേൽശാന്തിയെ നോട്ടീസ് നൽകി തടയാനും ഭയപ്പെടുത്താനും ദേവസ്വം പ്രസിഡൻറിന് ഒരു അധികാരവുമില്ലെന്ന് അനീഷ് കുമാർ പറഞ്ഞു.

അധികാരത്തിന്റെ ഹുങ്കിൽ ക്ഷേത്രാചാരങ്ങളിലും പൂജാരിമാരുടെ അധികാരങ്ങളിലും കൈകടത്താനാണ് ദേവസ്വം പ്രസിഡന്റ് ശ്രമിക്കുന്നത്. അവിശ്വാസികളായ കമ്മൂണിസ്റ്റുകാർ ക്ഷേത്രം ഭരിക്കുന്നതിന്റെ അപകടമാണ് ഇത്തരം സംഭവങ്ങളിലൂടെ വ്യക്തമാവുന്നത്. തൃശ്ശൂർ പൂരം വെടിക്കെട്ടിന് നേരിട്ട് ഇടപെട്ട് അനുമതി നേടിത്തന്നതിനെക്കുറിച്ചും ഉത്സവങ്ങളുമായി ബന്ധപ്പെട്ട് പാർലമെൻറിൽ ശ്രദ്ധേയമായ പ്രസംഗം നടത്തിയതിനെക്കുറിച്ചും ഒരു നന്ദി വാക്ക് പോലും പറയാത്തവരാണ് സുരേഷ് ഗോപിയെ മന:പൂർവ്വം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത്.

സുരേഷ്‌ഗോപി ജനങ്ങൾക്കിടയിൽ ഇറങ്ങി അവർക്ക് വേണ്ടി പ്രവർത്തിക്കുന്നത് കപട മതേതരവാദികളെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. സുരേഷ്‌ഗോപിയുടെ ജനകീയ പ്രവർത്തനങ്ങൾക്ക് തടയിടാനും മതതീവ്രവാദ സംഘടനകളെ പ്രീണിപ്പിച്ച് അവരുടെ പിന്തുണ നേടാനുമാണ് ഇത്തരം വിവാദങ്ങൾ ഉയർത്തിക്കൊണ്ട് വരുന്നതെന്നും ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും അനീഷ്‌കുമാർ പറഞ്ഞു.

വടക്കുംനാഥ ക്ഷേത്രത്തിലെ മേൽശാന്തിയ്‌ക്ക് സുരേഷ്ഗോപി എംപി വിഷുകൈനീട്ടം നൽകിയതിൽ വിലക്ക് ഏർപ്പെടുത്തിയത് വിവാദമായിരുന്നു. വിഷുദിനത്തിൽ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് നൽകാനായി ഒരു രൂപയുടെ ആയിരം നോട്ടുകളാണ് സുരേഷ് ഗോപി നൽകിയത്. വിവിധ ജില്ലകളിൽ എംപി നടത്തിവരുന്ന വിഷു കൈനീട്ട വിതരണത്തിന്റെ ഭാഗമായിട്ടായിരുന്നു നീക്കം. എന്നാൽ ഇത്തരത്തിൽ തുക സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ് നോട്ടീസ് നൽകുകയായിരുന്നു.

Tags: Suresh Gopiകെ.കെ അനീഷ്‌കുമാർVishu Kaineettamകൊച്ചിൻ ദേവസ്വം ബോർഡ്
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies