കാബൂൾ : അഫ്ഗാനിസ്ഥാനിൽ ഭൂചലനം. വെള്ളിയാഴ്ച രാവിലെയാണ് റിക്ടർ സ്കെയ്ലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്.
രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഫയ്സാബാദിലാണ് നാടിനെ നടുക്കിയ ഭൂകമ്പം അനുഭവപ്പെട്ടത്. എന്നാൽ ദുരന്തത്തിൽ ആളപായമില്ല എന്നാണ് വിവരം.
Comments