പത്ത് വർഷത്തിനുള്ളിൽ ഡോക്ടർമാരുടെ എണ്ണത്തിൽ രാജ്യം റെക്കോർഡ് നേട്ടം കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പത്ത് വർഷത്തിനുള്ളിൽ ഡോക്ടർമാരുടെ എണ്ണത്തിൽ രാജ്യം റെക്കോർഡ് നേട്ടം കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2022, 03:00 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അടുത്ത പത്ത് വർഷത്തിനുള്ളിൽ രാജ്യത്തെ പുതിയ ഡോക്ടർമാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ ഭുജ് ജില്ലയിൽ നിർമാണം പൂർത്തിയായ കെ.കെ പട്ടേൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭുജിലെ ശ്രീ കുച്ചി ലെവ പട്ടേൽ സമാജമാണ് ആശുപത്രി നിർമ്മിച്ചത്. കച്ചിലെ ആദ്യത്തെ ചാരിറ്റബിൾ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയാണിത്. ഇവിടെ 200 കിടക്കകളാണുള്ളത്. ജനങ്ങൾക്ക് മിതമായ നിരക്കിൽ മികച്ച ആരോഗ്യ പരിരക്ഷ ഇവിടെ ലഭ്യമാക്കും. ഇന്റർവെൻഷണൽ കാർഡിയോളജി, കാർഡിയോതൊറാസിക് സർജറി, റേഡിയേഷൻ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, നെഫ്രോളജി, യൂറോളജി തുടങ്ങിയ സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ നൽകുന്നു. ന്യൂക്ലിയർ മെഡിസിൻ, ന്യൂറോ സർജറി, ജോയിന്റ് റീപ്ലേസ്മെന്റ്, ലബോറട്ടറി, റേഡിയോളജി തുടങ്ങിയ മറ്റ് സേവനങ്ങളും ലഭ്യമാണ്. കൂടാതെ, ജനങ്ങൾക്ക് പരിമിതമായ വിലയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ ആശുപത്രിയിൽ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രണ്ട് പതിറ്റാണ്ട് മുമ്പ് വരെ ഗുജറാത്തിൽ ഒമ്പത് മെഡിക്കൽ കോളേജുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആകെ 1,100 സീറ്റുകളും. ഇന്ന് നമുക്ക് 36-ലധികം മെഡിക്കൽ കോളേജുകളിലായി 6,000 സീറ്റുകൾ ലഭ്യമാണ്. രാജ്യത്തെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകൾ നിർമ്മിക്കും, മെഡിക്കൽ വിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യമാക്കും. കൂടുതൽ മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങളോടൊപ്പം വരുന്ന പത്ത് വർഷത്തിനുള്ളിൽ രാജ്യത്തെ ഡോക്ടർമാരുടെ എണ്ണത്തിലും റെക്കോർഡ് വർധനവ് രേഖപ്പെടുത്തുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.

‘മികച്ച ആരോഗ്യ സൗകര്യങ്ങൾ’ ലഭ്യമാക്കുമെന്ന് പറയുമ്പോൾ അതിൽ രോഗത്തിന് ചികിത്സ മാത്രമല്ല ഉൾപ്പെടുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവർക്ക് ചെലവുകുറഞ്ഞതും മികച്ചതുമായ ചികിത്സ ലഭ്യമാക്കും. അതിലൂടെ ഈ സംവിധാനത്തിലുള്ള അവരുടെ വിശ്വാസം ദൃഢമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

 

Tags: Narendra ModiDOCTORShospitalBhuj
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies