കണ്ണന്റെ പുതിയ ചിത്രവുമായി പതിവുതെറ്റിക്കാതെ ജെസ്‌ന ഗുരുവായൂരിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ണന്റെ പുതിയ ചിത്രവുമായി പതിവുതെറ്റിക്കാതെ ജെസ്‌ന ഗുരുവായൂരിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2022, 05:05 pm IST
FacebookTwitterWhatsAppTelegram

ഗുരുവായൂർ: പതിവുപോലെ വിഷുപ്പുലരിയിൽ ജെസ്‌ന ഇക്കുറിയും കണ്ണന്റെ സന്നിധിയിലെത്തി. വെണ്ണ കട്ടുണ്ണുന്ന കണ്ണന്റെ പുതിയ ചിത്രവുമായി. ഇക്കുറി തന്റെ വരവിന് റംസാൻ നോമ്പിന്റെ പ്രത്യേകത കൂടിയുണ്ടെന്ന് ജെസ്‌ന ജനം ടിവിയോട് പറഞ്ഞു. കൊറോണ നിയന്ത്രണങ്ങളില്ലാതെ കണ്ണന്റെ സന്നിധിയിലെത്താൻ കഴിഞ്ഞതിന്റെ സന്തോഷവും ജെസ്‌ന പങ്കുവെച്ചു.

ഒരു മാസത്തോളമെടുത്ത് വരച്ച കൃഷ്ണചിത്രവുമായിട്ടാണ് ജെസ്‌ന എത്തിയത്. ചിത്രം സ്‌പോൺസർ ചെയ്ത ആളും ഒപ്പം ഉണ്ടായിരുന്നു. ഇതിന്റെ സന്തോഷവും ജെസ്‌ന മറച്ചുവെച്ചില്ല. പൊതുവെ ചിത്രങ്ങൾ വരയ്‌ക്കുന്നതിന് സ്‌പോൺസർമാരെ ലഭിക്കാറുണ്ടെങ്കിലും ഈ വിഷുവിന് അവരെ ഒപ്പം കൂട്ടാൻ കഴിഞ്ഞത് ഇരട്ടി സന്തോഷമാണ് നൽകുന്നതെന്ന് ജെസ്‌ന പറഞ്ഞു.

കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയായ ജെസ്‌ന സലീം കൃഷ്ണ ചിത്രങ്ങൾ വരച്ചാണ് ശ്രദ്ധേയയായത്. കണ്ണനോട് തോന്നിയ ആരാധനയാണ് ഇതിന് പിന്നിൽ. കൃഷ്ണന്റെ നിരവധി ചിത്രങ്ങൾ ജെസ്‌ന വരച്ച് ഗുരുവായൂർ ക്ഷേത്രത്തിന് സമർപ്പിച്ചിട്ടുണ്ട്.

കൊറോണ നിയന്ത്രണങ്ങൾ നീങ്ങിയതോടെ ഗുരുവായൂരിൽ വൻ ഭക്തജനതിരക്കായിരുന്നു വിഷുദർശനത്തിന് അനുഭവപ്പെട്ടത്. പുലർച്ചെ 2.30 മുതൽ 3.30 വരെയായിരുന്നു വിഷുക്കണി ദർശനം. പുലർച്ചെ രണ്ടിന് മേൽശാന്തി ശ്രീലക വാതിൽ തുറന്ന് കണ്ണനെ കണി കാണിച്ചു. തുടർന്ന് അലങ്കരിച്ച സ്വർണ പീഠത്തിൽ ഗുരുവായൂരപ്പന്റെ തിടമ്പ് എഴുന്നേള്ളിച്ചു. പിന്നീട് കാത്തുനിന്ന ഭക്തർക്കായി വിഷുക്കണി ദർശനം.

ഉപാസനയുടെ സമർപ്പണമായി നിരവധി കലാകാരന്മാരും വിഷുപ്പുലരിയിൽ ഗുരുവായൂർ സന്നിധിയിൽ എത്തിയിരുന്നു. സർവ്വ ഐശ്വര്യങ്ങളുടെയും ഒരു വർഷം ഗുരുവായൂർ തിരുനടയിൽ നിന്ന് ആരംഭിക്കാൻ ആയതിന്റെ സന്തോഷത്തിലായിരുന്നു ഭക്തർ

Tags: ഗുരുവായൂർജനം ടിവി
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies