പാലക്കാട് കൊലപാതകങ്ങൾക്ക് കാരണം ആഭ്യന്തര വകുപ്പിന്റെ പരാജയം; പോലീസും സർക്കാരും തീവ്രവാദികൾക്ക് ഒത്താശ നൽകുന്നു: കെ സുരേന്ദ്രൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാലക്കാട് കൊലപാതകങ്ങൾക്ക് കാരണം ആഭ്യന്തര വകുപ്പിന്റെ പരാജയം; പോലീസും സർക്കാരും തീവ്രവാദികൾക്ക് ഒത്താശ നൽകുന്നു: കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2022, 05:06 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പോലീസിന് നേരെ ഗുരുത ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഭീകരവാദത്തിന് മുന്നിൽ പോലീസ് മുട്ടുമടക്കുകയാണെന്നും സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് കൊലപാതകങ്ങൾക്ക് കാരണമെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. ആലപ്പുഴയിലെ അതേ സംഭവങ്ങളാണ് പാലക്കാടും ആവർത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നലെ ഉച്ചമുതൽ പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അങ്ങേയറ്റം പ്രകോനപരമായ പ്രകടനങ്ങളാണ് അരങ്ങേറിയത്. അക്രമം ജില്ല മുഴുവൻ വ്യാപിപ്പിക്കാൻ പോപ്പുലർ ഫ്രണ്ട് നടത്തിയ എല്ലാ ശ്രമങ്ങളും പോലീസ് കണ്ടില്ലെന്ന് നടിച്ചു. ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം നടന്ന സ്ഥലം നേരത്തെ വർഗ്ഗീയ സംഘർഷമുണ്ടായ സ്ഥലമാണ്. പോലീസ് മതിയായ ജാഗ്രത നടപടികൾ ഒന്നും സ്വീകരിച്ചില്ലെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

പാലക്കാട് ഒരു കേസിലും പ്രതിയല്ലാത്ത, തികച്ചും നിരപരാധിയായ ഒരു ആർഎസ്എസ് പ്രവർത്തകനാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. പോലീസിന് അക്രമത്തെ കുറിച്ച് കാര്യമായ ധാരണകൾ ഉണ്ടായിരുന്നു. വ്യാപകമായ തോതിൽ കേരളത്തിൽ അങ്ങോളമിങ്ങോളം ആയുധ പരിശീലനം നേടിയ കൊടുംക്രമിനലുകൾ റോന്ത് ചുറ്റുന്നുണ്ടെന്ന് പോലീസിന് അറിയാമായിരുന്നു. എന്നിട്ടും ഒരു ജാഗ്രത നടപടിയുമില്ലായിരുന്നു. പോലീസ് സ്‌റ്റേഷന് സമീപമാണ് കൊലപാതകം നടന്നത്. ഇത് തന്നെ പോലീസിന്റെ ഭാഗത്തെ വീഴ്ചയുടെ തെളിവാണ്. അക്രമം നടക്കാൻ സാധ്യതയുണ്ടായിട്ടും ഒരു പോലീസിനെ പോലും സർക്കാർ വിന്യസിച്ചില്ല.

കേരളത്തിൽ ക്രമസമാധാന നില പൂർണമായും തകർന്നു. ഭീകരവാദത്തിന് മുന്നിൽ പോലീസ് മുട്ടുമടക്കി. അഭ്യന്തര വകുപ്പിന്റെ പരാജയമാണ് കൊലപാതകങ്ങൾക്ക് കാരണം. സംസ്ഥാന പോലീസും, സർക്കാരും തീവ്രവാദികൾക്ക് ഒത്താശ നൽകുകയാണ്. ഇത്തരം സന്ദർഭങ്ങളിൽ ഇടപേണ്ട രീതി മുഖ്യമന്ത്രിയ്‌ക്കും ആഭ്യന്തരവകുപ്പിനും അറിയില്ലെങ്കിൽ, കേന്ദ്രം ഇടപെടും. പോപ്പുലർ ഫ്രണ്ടിനെ അഴിഞ്ഞാടാൻ വിട്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ. മതഭീകരവാദികളെ സിപിഎം സഹായിക്കുന്നു എന്നും കെ സുരേന്ദ്രൻ തുറന്നടിച്ചു.

ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖാണ് കൊല്ലപ്പെട്ട ശ്രീനിവാസൻ. കടയിൽ കയറിയാണ് വെട്ടിയത്. തുരുതുരാ വെട്ടുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷി നൽകിയ മൊഴി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പോലീസ് ശേഖരിക്കുന്നുണ്ട്. രക്തം വാർന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. .കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐയാണെന്നാണ് ബിജെപി വ്യക്തമാക്കി

Tags: PoliceRSSPalakkadK Surendrankerala governmentPALAKKAD MURDER
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies