ആറാമത്തെ പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്; ലക്നൗ സൂപ്പർ ജയന്റ്സിനോട് തോറ്റത് 18 റൺസിന്
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആറാമത്തെ പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്; ലക്നൗ സൂപ്പർ ജയന്റ്സിനോട് തോറ്റത് 18 റൺസിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2022, 08:22 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ലക്‌നൗ സൂപ്പർ ജയന്റ്‌സിന് 18 റൺസ് ജയം. ഇതോടെ സീസണിൽ ആറാം തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് മുംബൈ. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് എടുത്തു. എന്നാൽ മറുപടി ബാറ്റിംഗിൽ മുംബൈയ്‌ക്ക് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് മാത്രമാണ് നേടാനായത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ, നാല് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടി. നായകൻ കെ എൽ രാഹുലിന്റെ (103) അപരാജിത സെഞ്ച്വറി പ്രകടനമാണ് ലഖ്നൗവിന് മികച്ച സ്‌കോർ സമ്മാനിച്ചത്. മനീഷ് പാണ്ഡെ (38), ക്വിന്റൻ ഡീകോക്ക് (24) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറർമാർ. മുംബൈക്കായി ജയദേവ് ഉനദ്ഘട്ട് രണ്ടും മുരുഗൻ അശ്വിൻ, ഫാബിയൻ അലൻ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്‌ത്തി.

60 പന്തുകളിൽ നിന്നും ഒൻപത് ബൗണ്ടറികളുടെയും അഞ്ച് സിക്‌സറുകളുടെയും അകമ്പടിയോടെ 103 റൺസാണ് രാഹുൽ അടിച്ചെടുത്തത്. 13 പന്തിൽ നിന്നും 24 റൺസ് നേടിയ ക്വിന്റൻ ഡീകോക്കിനെ അലൻ എൽബിഡബ്യുവിൽ കുടുക്കുകയായിരുന്നു. 29 പന്തിൽ നിന്നും 38 റൺസ് നേടിയ മനീഷ് പാണ്ഡെയെ അശ്വിൻ വീഴ്‌ത്തി. മാർക്കസ് സ്റ്റോയിനിസ്(10), ദീപക് ഹൂഡ(15), ക്രുനാൽ പാണ്ഡ്യ(1*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോർ.

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയുടെ വിക്കറ്റുകൾ ലക്‌നൗ ഓരോന്നായി വീഴ്‌ത്തുകയായിരുന്നു. ലക്‌നൗ മുന്നോട്ടുവെച്ച 200 എന്ന വിജയലക്ഷ്യം ഭേദിക്കാൻ പരിശ്രമിച്ചെങ്കിലും, തോൽവിയിലേയ്‌ക്ക് കൂപ്പുകുത്തുകയായിരുന്നു മുംബൈ. ഡെവാർഡ് ബ്രെവിസ്, സൂര്യകുമാർ യാദവ്, തിലക് വർമ്മ, കീറോൺ പൊള്ളാർഡ് എന്നിവർ മാത്രമാണ് മെച്ചപ്പെട്ട റൺസ് നേടിയത്. നായകൻ രോഹിത് ശർമ്മയ്‌ക്കും മികച്ച് സ്‌കോർ നേടാനാവാതെ മടങ്ങേണ്ടി വന്നു.

13 പന്തിൽ നിന്നും 31 റൺസ് നേടിയ ബ്രെവിസിന്റെ വിക്കറ്റ് ആവേശ് ഖാനാണ് വീഴ്‌ത്തിയത്. 27 പന്തിൽ നിന്നും 37 റൺസ് നേടിയ സൂര്യകുമാർ യാദവിനെ രവി ബിഷ്ണോയ് വീഴ്‌ത്തി. 26 പന്തിൽ നിന്നും 26 റൺസ് നേടിയ തിലക് വർമ്മയും വീണതോടെ മുംബൈ പരാജയത്തിലേയ്‌ക്ക് വീഴുകയായിരുന്നു. കീറോൺ പൊള്ളാർഡ്(25), ജയദേവ് ഉനദ്ഘട്ട്(14), ഇഷാൻ കിഷൻ (13), ഫാബിയൻ അലൻ(8), രോഹിത് ശർമ(6), മുരുഗൻ അശ്വിൻ(6) എന്നിങ്ങനെയാണ് മുംബൈയുടെ മറ്റ് താരങ്ങളുടെ സ്‌കോർ. ലക്‌നൗവിന്റെ ആവേശ് ഖാനാണ് മുംബൈയുടെ മൂന്ന് വിക്കറ്റുകൾ തെറിപ്പിച്ചത്. ജേസൺ ഹോൾഡർ, ദുഷ്മന്ത ചമീര, രവി ബിഷ്ണോയ്, മാർകസ് സ്റ്റോയിനിസ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

Tags: mumbai indianskl rahulLucknow Super Giants
ShareTweetSendShare

More News from this section

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍; ഹരിയാനയും രാജസ്ഥാനും തമ്മില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന യമുനാ ജല തര്‍ക്കത്തിന് പരിഹാരം

അമര്‍നാഥ് യാത്രയ്‌ക്ക് ആത്മീയ തുടക്കം; ഗുഹാക്ഷേത്രത്തില്‍ പ്രഥമ പൂജ നിര്‍വഹിച്ച് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

കാഴ്ചയില്ലാത്ത മകന് വിരല്‍ത്തുമ്പിലൂടെ ലോകകപ്പ് ‘കാണിച്ച’ അച്ഛന്‍; വൈറലായി സ്‌നേഹത്തിന്റെ അപൂര്‍വ നിമിഷം

25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

Latest News

ഹാജർ രജിസ്റ്റർ തട്ടിയെടുത്ത് വെള്ളമൊഴിച്ച് നശിപ്പിക്കാൻ ശ്രമം; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മേയർ വി.വി. രാജേഷ്

അവിശ്വാസ പ്രമേയ നീക്കം നടന്നില്ല; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം

ഒബിസി മോർച്ച മലപ്പുറം ഈസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ  സുധീഷ് കെ. ബി അന്തരിച്ചു

‘ഒരുമിക്കാം നമ്മുടെ മക്കൾക്കായി’; ജനം ടിവി ലഹരിവിരുദ്ധ ക്യാമ്പയിന്റെ മൂന്നാം സീസണിന് തുടക്കം

ചരിത്രമെഴുതി ദീപ്തി ശര്‍മ്മ; ഏറ്റവുമധികം അന്താരാഷ്‌ട്ര വിക്കറ്റെന്ന റെക്കോര്‍ഡ് ഇനി താരത്തിന് സ്വന്തം; തകര്‍ത്തത് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ്

വിവാഹാഭ്യർത്ഥന വീണ്ടും നിരസിച്ചു; ആളുകൾ നോക്കിനിൽക്കെ യുവതിയെ കുത്തിക്കൊന്ന് കാമുകൻ; നാടിനെ നടുക്കിയ കൊലപാതകം

ലോകകപ്പ് സമ്മാനിച്ച നായകന്‍; 15 വര്‍ഷത്തെ കരിയറിന് വിരാമം; അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ബെന്‍ സ്റ്റോക്‌സ്

ചരിത്രമെഴുതി ഇന്ത്യന്‍ പുരുഷ വോളിബോള്‍ ടീം; എവിസി മെന്‍സ് കപ്പില്‍ ആദ്യമായി മെഡല്‍; പരാജയപ്പെടുത്തിയത് നിലവിലെ ചാമ്പ്യന്‍മാരായ ബഹ്‌റൈനിനെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies