'അമ്മേ അച്ഛൻ എന്ത് ചെയ്തിട്ടാണ് അവർ ഇങ്ങനെ ചെയ്തത്? ആരോടും ദേഷ്യപ്പെടാറ് കൂടിയില്ലല്ലോ' ശ്രീനിവാസന്റെ ഏകമകളെ ആശ്വസിപ്പിക്കാനാകാതെ പ്രിയപ്പെട്ടവർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അമ്മേ അച്ഛൻ എന്ത് ചെയ്തിട്ടാണ് അവർ ഇങ്ങനെ ചെയ്തത്? ആരോടും ദേഷ്യപ്പെടാറ് കൂടിയില്ലല്ലോ’ ശ്രീനിവാസന്റെ ഏകമകളെ ആശ്വസിപ്പിക്കാനാകാതെ പ്രിയപ്പെട്ടവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2022, 01:52 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ ആർഎസ്എസ് നേതാവ് ശ്രീനിവാസ് കൃഷ്ണയുടെ മരണവിവരം അറിഞ്ഞ് വീട്ടിലേക്കെത്തുന്ന പ്രിയപ്പെട്ടവർക്ക് നോവാകുകയാണ് അദ്ദേഹത്തിന്റെ ഏകമകൾ നവനീത. അച്ഛൻ മരിച്ചതറിഞ്ഞ് തളർന്നു പോയ പെൺകുട്ടിയെ ആശ്വസിപ്പിക്കാൻ പ്രിയപ്പെട്ടവർക്കാവുന്നില്ല. ടൗണിൽ കൊണ്ടു പോകാമെന്ന് പറഞ്ഞു പോയ അച്ഛന്റെ വരവ് കാത്തിരുന്ന നവനീതയെ തേടിയെത്തുന്നത് അപകടവാർത്തയാണ്.

‘അമ്മേ അച്ഛൻ എന്ത് തെറ്റ് ചെയ്തിട്ടാണ് അവർ ഇങ്ങനെ ചെയ്തത്? ആരോടും ദേഷ്യപ്പെടാറ് കൂടിയില്ലല്ലോ..’ എന്ന് പറഞ്ഞുകൊണ്ടാണ് പെൺകുട്ടി നിലവിളിക്കുന്നത്. ശ്രീനിവാസന്റെ അപകട വാർത്ത അറിഞ്ഞ ഉടൻ ഭാര്യ ഗോപിക കുഴഞ്ഞു വീണു. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ച ശേഷം വീട്ടിലെത്തിച്ചു. അച്ഛൻ അനന്തകൃഷ്ണനും അമ്മ ഇന്ദ്രാണിയും ഭാര്യയും മകളും അടങ്ങുന്നതാണ് ശ്രീനിവാസന്റെ കുടുംബം.

വെരിക്കോസ് വെയിൻ മൂലം ശ്രീനിവാസന് അധികം വേഗത്തിൽ നടക്കാൻ സാധിക്കുമായിരുന്നില്ല. ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ആയ ശ്രീനിവാസൻ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞതും അസുഖത്തെ തുടർന്നായിരുന്നു. മേലാമുറിയിൽ ആർഎസ്എസിന്റെ വളർച്ചയ്‌ക്ക് വഴിയൊരുക്കിയ നേതാക്കളിൽ ഒരാളാണ് ഇദ്ദേഹം. ഇന്നലെ ഉച്ചയോടെയാണ് ശ്രീനിവാസ് കൃഷ്ണ കൊല്ലപ്പെടുന്നത്.

കൊലപാതകത്തിന് പിന്നിൽ രാഷ്‌ട്രീയ വൈരാഗ്യമാണെന്ന് എഫ്‌ഐആറിൽ പറയുന്നുണ്ട്. കണ്ടാലറിയാവുന്ന ആറ് പേരാണ് കൊലപാതകം നടത്തിയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെ രാഷ്‌ട്രീയ വൈരം തീർക്കുന്നതിനായി ശ്രീനിവാസനെ അക്രമികൾ വെട്ടിക്കൊല്ലുകയായിരുന്നുവെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്. മരണം മാത്രം ലക്ഷ്യംവെച്ചാണ് പ്രതികൾ ശ്രീനിവാസന്റെ കടയിലേക്ക് എത്തിയത്.

പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വാഹനത്തിന്റെ നമ്പറും എഫ്‌ഐആറിൽ പറയുന്നില്ല. പ്രതികൾ ഉപയോഗിച്ച ഒരു വാഹനത്തിന്റെ ഉടമയെ കണ്ടെത്തിയിട്ടുണ്ട്. ഒരു സ്ത്രീയുടെ പേരിലാണ് ബൈക്കുള്ളത്. ഇവർ വായ്പ ആവശ്യത്തിനായി ബൈക്ക് മറ്റൊരാൾക്ക് കൈമാറുകയായിരുന്നു. ഈയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Tags: palakkadusrinivasan
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies