ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി ഗുജറാത്തിലെത്തി; നിരവധി പദ്ധതികൾക്ക് തുടക്കം കുറിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി ഗുജറാത്തിലെത്തി; നിരവധി പദ്ധതികൾക്ക് തുടക്കം കുറിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2022, 08:48 pm IST
Facebook
Twitter
WhatsAppTelegram

മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച അഹമ്മദാബാദിലെത്തി. വിമാനത്താവളത്തിൽ പ്രധാനമന്ത്രി മോദിയെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഗവർണർ ആചാര്യ ദേവ്രത്തും ചേർന്ന് സ്വീകരിച്ചു. പ്രധാനമന്ത്രി മോദിയുടെ സംസ്ഥാന സന്ദർശന വേളയിൽ ആഗോള നേതാക്കൾ പിന്നീട് ഒപ്പം ചേരും. പ്രധാനമന്ത്രി മോദിക്കൊപ്പം മൗറീഷ്യൻ പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നൗത്തും ലോകാരോഗ്യ സംഘടന തലവൻ ഡോ ടെഡ്രോസ് ഗെബ്രിയേസസും പങ്കെടുക്കുന്നതിനാൽ മൂന്ന് ദിവസത്തെ സന്ദർശനം ആഗോള ശ്രദ്ധയാകർഷിക്കും.

The Prime Minister landed in Ahmedabad a short while ago. He was received by Governor @ADevvrat, CM @Bhupendrapbjp and other dignitaries. pic.twitter.com/yKZHPaGaxV

— PMO India (@PMOIndia) April 18, 2022

ഗുജറാത്ത് സന്ദർശനത്തിന്റെ ആദ്യ ദിവസം പ്രധാനമന്ത്രി മോദി സ്‌കൂളുകൾക്കായുള്ള കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ സന്ദർശിക്കും. ചൊവ്വാഴ്ച രാവിലെ ദിയോദറിലെ ബനാസ് ഡയറി സങ്കുലിലും രാവിലെ ബനസ്‌കന്തയിലും ഒന്നിലധികം വികസന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടും.
ഉച്ചകഴിഞ്ഞ് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ) ജാംനഗറിൽ സ്ഥാപിക്കുന്ന സംഘടനയുടെ ആദ്യ ഗ്ലോബൽ സെന്റർ ഫോർ ട്രഡീഷണൽ മെഡിസിൻ ശിലാസ്ഥാപന ചടങ്ങിൽ ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് ഗെബ്രിയേസസ് പങ്കെടുക്കും.

ഡോ ഗെബ്രിയേസസ് തിങ്കളാഴ്‌ച്ച രാജ്കോട്ടിലെത്തും, ജാംനഗറിൽ പ്രധാനമന്ത്രിക്കൊപ്പം ചേരുന്നതിന് മുമ്പ് രാത്രി നഗരത്തിൽ താമസിക്കും. തിങ്കളാഴ്ച രാത്രി മൗറീഷ്യസ് പ്രധാനമന്ത്രി രാജ്കോട്ടിലെത്തും. പുതുക്കിയ യാത്രാ പദ്ധതി പ്രകാരം ബുധനാഴ്ച രാവിലെ 10:30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധിനഗറിൽ ഗ്ലോബൽ ആയുഷ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇന്നൊവേഷൻ ഉച്ചകോടി ഉദ്ഘാടനം ചെയ്യും. മഹാത്മാ മന്ദിറിൽ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ആയുഷ് ഉച്ചകോടിയിൽ 90 ഓളം പ്രമുഖ പ്രഭാഷകരും 100 പ്രദർശകരും പങ്കെടുക്കും.

നിക്ഷേപ സാധ്യതകൾ കണ്ടെത്തുന്നതിനും നവീകരണത്തിനും ഗവേഷണത്തിനും വികസനത്തിനും വെൽനസ് വ്യവസായത്തിലെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയ്‌ക്കും ഉത്തേജനം നൽകാനും ഉച്ചകോടി സഹായിക്കും. വ്യവസായ പ്രമുഖർ, അക്കാദമിക് വിദഗ്ധർ, പണ്ഡിതർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരാനും ഭാവിയിലെ സഹകരണത്തിനുള്ള വേദിയായി പ്രവർത്തിക്കാനും ഇത് സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലും ചടങ്ങിൽ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 3.30ന് ദാഹോദിലെ ആദിജാതി മഹാ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി മോദി നിർവഹിക്കുമെന്ന് അധികൃതർ അറിയിച്ചു.

Tags: Narendra Modibhupendra patel
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies