പത്തനംതിട്ട: വിദ്യാർത്ഥിനിയുടെ ലൈംഗിക പരാതിയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ. പ്രാഥമിക പരിശോധനയിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സസ്പെൻഷന് ഗതാഗത മന്ത്രി ആന്റണി രാജു നിർദ്ദേശം നൽകി. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവറായ ചിറ്റാർ സ്വദേശി ഷാജഹാനെതിരെയാണ് വിദ്യാർത്ഥിനി പരാതിയുമായെത്തിയത്.
സൂപ്പർ ഡീലക്സ് ബസിലെ ഡ്രൈവറാണ് ഷാജഹാൻ. ബസിൽ വച്ച് ഡ്രൈവർ മോശമായി പെരുമാറിയെന്ന് പരാതിയിൽ പറയുന്നു. ശനിയാഴ്ച പുലർച്ചെ നാല് മണിക്കാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇമെയിൽ വഴിയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. പത്തനംതിട്ടയിൽ നിന്നും ബംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് സംഭവം നടക്കുന്നത്.
വിദ്യാർത്ഥിനിയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കെഎസ്ആർടിസി വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. അതേസമയം യുവതിയുടെ ആരോപണം ഡ്രൈവർ നിഷേധിച്ചു. യാത്രക്കാരിയെ അറിയാമെന്നും ആരോപണത്തിന് പിന്നിൽ മറ്റ് കാരണങ്ങളാണെന്നും ഡ്രൈവർ പറഞ്ഞത്.
Comments