പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് ബോധം കെട്ട് വീണ യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായി. അർജന്റീനയിലെ ബ്യൂണസ് ഐറിസിലെ ഇൻഡിപെൻഡൻസ് സ്റ്റേഷനിലാണ് സംഭവം. അപകടത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തുനിന്ന് യുവതിയാണ് അപകടത്തിൽ പെട്ടെന്ന്. ബോധം നഷ്ടപ്പെട്ട യുവതി തലകറങ്ങി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വീണു. രണ്ട് കോച്ചുകളുടെ ഇടയിലേക്കാണ് ഇവർ വീണത്. കണ്ടുനിന്നവർ ഞെട്ടലോടെ പിന്നോട്ട് മാറുന്നത് വീഡിയോയിൽ കാണാം. തുടർന്ന് ഒട്ടും സമയം വൈകാതെ ട്രെയിൻ നിർത്തിച്ച് യുവതിയെ ട്രെയിനിനടിയിൽ നിന്നും പുറത്തെടുക്കുകയായിരുന്നു.
A woman in #BuenosAires, #Argentina
survived after falling under a moving train pic.twitter.com/BTItaVbQNE— ZOONewsTV (@ZOONewsTV) April 19, 2022
തുടർന്ന് യുവതിയെ പ്ലാറ്റ്ഫോമിൽ ഇരുത്തുന്നതും വിൽചെയറിൽ കയറ്റി ആംബുലൻസിലേക്കും പിന്നീട് ആശുപത്രിയിലേക്കും കൊണ്ട് പോകുകയും ചെയ്തു.
താൻ ഇപ്പോഴും എങ്ങനെയാണ് ജീവിച്ചിരിക്കുന്നത് എന്ന് അറിയില്ലെന്നാണ് യുവതി പറഞ്ഞത്. രക്തസമ്മർദ്ദം കുറഞ്ഞ് പെട്ടെന്ന് തളർന്നുവീഴുകയായിരുന്നു. ഇത് തന്റെ പുനർജന്മമാണെന്നും ആശുപത്രി വിട്ട ശേഷം യുവതി പറഞ്ഞു.
Comments