വീട് മണ്ണിടിച്ചിലിൽ പെട്ടു; 11കാരന് അത്ഭുതരക്ഷ; 20 മണിക്കൂർ സമയം കഴിഞ്ഞത് ഫ്രിഡ്ജിനുള്ളിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വീട് മണ്ണിടിച്ചിലിൽ പെട്ടു; 11കാരന് അത്ഭുതരക്ഷ; 20 മണിക്കൂർ സമയം കഴിഞ്ഞത് ഫ്രിഡ്ജിനുള്ളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2022, 10:15 am IST
Facebook
Twitter
WhatsAppTelegram

ഉരുൾപൊട്ടലിൽ പെട്ട ബാലന് ഫ്രിഡ്ജിനുള്ളിൽ കയറിയിരുന്ന് അത്ഭുതരക്ഷ. ഫിലിപ്പീൻസിലാണ് സംഭവം. 11കാരനായ കുട്ടിയാണ് 20 മണിക്കൂറോളം സമയം ഫ്രിഡ്ജിനുള്ളിൽ കഴിഞ്ഞ് ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചെത്തിയത്. സി.ജെ.ജാസ്‌മെ എന്നാണ് ഈ കുട്ടിയുടെ പേര്. വെള്ളിയാഴ്ച ഫിലിപ്പീൻസിലെ ബാബെ നഗരത്തിലുണ്ടായ ഉരുൾപൊട്ടലിൽ ജാസ്‌മെയും അവന്റെ കുടുംബവും അകപ്പെടുകയായിരുന്നു. രക്ഷാപ്രവർത്തനം നടത്തുകയായിരുന്ന ആളുകളാണ് ഫ്രിഡ്ജിനുള്ളിൽ നിന്നും ജാസ്‌മെയെ കണ്ടെത്തുന്നത്.

മണ്ണിടിച്ചിൽ ഉണ്ടായ ഉടനെ തന്നെ ജാസ്‌മെ ഇതിനുള്ളിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു. ഏകദേശം 20 മണിക്കൂറോളം സമയം ജാസ്‌മെ ഇതിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നുവെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. മണ്ണിടിച്ചിൽ ഉണ്ടായെന്ന സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് രക്ഷാപ്രവർത്തകർ ഇവിടെ എത്തുന്നത്. തുടർന്ന് നടത്തിയ തിരിച്ചിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. തനിക്ക് വിശക്കുകയാണെന്നാണ് രക്ഷാപ്രവർത്തകരോട് കുട്ടി ആദ്യം പറഞ്ഞത്.

കുട്ടിയെ രക്ഷപെടുത്തുമ്പോൾ അവന് ബോധമുണ്ടായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. അവന്റെ ഒരു കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്. കുട്ടിയ്‌ക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകിയെന്നും, ഒടിഞ്ഞ കാലിന് ശസ്ത്രക്രിയ നടത്തിയെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

അതേസമയം ജാസ്‌മെയുടെ കുടുംബത്തിന് അവന് കിട്ടിയ ഭാഗ്യം ഉണ്ടായില്ലെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു. ജാസ്‌മെയുടെ വീട് പൂർണമായും മണ്ണിടിച്ചിലിൽ തകർന്നു. ജാസ്‌മെയുടെ അമ്മയേയും അനുജത്തിയേയും ഇതുവരെ കണ്ടെത്താനായില്ല. 13 വയസ്സുള്ള മറ്റൊരു സഹോദരൻ ദുരന്തത്തിൽ നിന്ന് രക്ഷപെട്ടതായും വിവരമുണ്ട്. ശക്തമായ കൊടുങ്കാറ്റ് ഉണ്ടായതിന് പിന്നാലെയാണ് ബാബെയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. ദുരന്തത്തിൽ 172 പേർ മരിച്ചതായാണ് വിവരം. 200ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ നടക്കുകയാണെന്നാണ് വിവരം.

Tags: PHILIPPINESLANDSLIDERefrigerator
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies