തിരുവനന്തപുരം : വില കൂടിയ ബിയറുകൾ വിറ്റഴിക്കണമെന്ന ഉത്തരവുമായി ബെവ്കോ. 140-160 വരെ വിലയുള്ള നാല് പ്രത്യേക ബ്രാൻഡുകളുടെ 63945 കേസ് ബിയർ ഒരു മാസത്തിനുള്ളിൽ വിൽക്കണമെന്നാണ് നിർദേശം. വിചിത്രമായ നിർദ്ദേശം നൽകിയിരിക്കുന്നത് ഔട്ട്ലെറ്റുകൾക്കും വെയർഹൗസുകൾക്കുമാണ്.
വിലകുറഞ്ഞ ബ്രാന്റുകൾ സ്റ്റോക്ക് ഇരിക്കുമ്പോഴാണ് കൂടുതൽ വിലയുള്ള ബ്രാന്റുകൾ പെട്ടെന്ന് വിൽക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. ബഡ്വൈസർ ഉൾപ്പെടെയുള്ള ബ്രാന്റുകൾക്കാണ് മുൻഗണന.
നിശ്ചയിച്ച കണക്കിലുള്ള ബിയർ വിറ്റുനൽകിയാൽ വിലയിലെ 20 ശതമാനം ബെവ്കോയ്ക്ക് എടുക്കാമെന്ന് പ്രതീക്ഷിച്ചാണ് ബെവ്കോ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
Comments