വിസിൽ പോട്; മുംബൈയെ അടിച്ചൊതുക്കി ചെന്നൈ; അവസാന നിമിഷത്തെ ധോണി മാജിക്കിൽ സൂപ്പർ കിംഗ്‌സിന് തകർപ്പൻ ജയം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിസിൽ പോട്; മുംബൈയെ അടിച്ചൊതുക്കി ചെന്നൈ; അവസാന നിമിഷത്തെ ധോണി മാജിക്കിൽ സൂപ്പർ കിംഗ്‌സിന് തകർപ്പൻ ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2022, 11:38 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് തകർപ്പൻ ജയം. മൂന്ന് വിക്കറ്റിനാണ് ചെന്നൈ മുംബൈയെ നിലംപരിശാക്കിയത്. ഇതോടെ ഈ സീസണിൽ ജയം എന്തെന്നറിയാതെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായി മുoബൈ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട മുംബൈ, 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. 43 പന്തിൽ നിന്നും 51 റൺസ് എടുത്ത യുവ താരം തിലക് വർമ്മയാണ് മുംബൈയുടെ ടോപ് സ്‌കോറർ. ബാറ്റിംഗ് ആരംഭിച്ച മുംബൈയ്‌ക്ക് ആദ്യം തന്നെ നഷ്ടമായത് ഹിറ്റ്മാൻ രോഹിത് ശർമ്മയുടെ വിക്കറ്റാണ്. പൂജ്യത്തിനാണ് രോഹിത്തിനെ മുകേഷ് ചൗധരി മടക്കിയത്. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റാണ് മുംബൈയ്‌ക്ക് നഷ്ടമായത്.

തിലക് വർമ്മയുടെയും ഹൃതിക് ഷൊക്കീനിന്റെയും സഖ്യമാണ് മുംബൈയെ കരകയറ്റിയത്. ജയദേവ് ഉനദ്ഘട്ടും, തിലക് വർമ്മയുമാണ് കളി അവസാനിക്കുമ്പോൾ ക്രീസിലുണ്ടായിരുന്നത്. സൂര്യകുമാർ യാദവ്(32), ഹൃതിക് ഷൊക്കീൻ(25), ഇഷാൻ കിഷൻ (0), ഡെവാൾഡ് ബ്രെവിസ്(4) പൊള്ളാർഡ് (14), ഡാനിയേൽ സാംസ് (5), ജയദേവ് ഉനദ്ഘട്ട് (19*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകൾ. ചെന്നൈയ്‌ക്കായി മൂന്ന് വിക്കറ്റുകളെടുത്ത മുകേഷ് ചൗധരിയാണ് മുംബൈയെ തകർത്തത്. ഡ്വയ്ൻ ബ്രാവോ രണ്ടും മിച്ചെൽ സാന്റ്നർ, മഹീഷ് തീക്ഷണ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ ആദ്യം ഒന്ന് പതറിയെങ്കിലും, വാലറ്റത്തെ പ്രകടനമാണ് ടീമിനെ വിജയക്കൊടി പാറിച്ചത്. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 156 റൺസാണ് ചെന്നൈ അടിച്ചെടുത്തത്. അവസാന നിമിഷത്തെ ധോണിയുടെ ബൗണ്ടറിയാണ് ടീമിന് വിജയം സമ്മാനിച്ചത്. കാണികളെ മുൾമുനയിൽ നിർത്തിയായിരുന്നു ചെന്നൈയുടെ അവാസ നിമിഷത്തെ ബാറ്റിംഗ്.

ഓപ്പണറായ ഋതുരാജ് ആദ്യ പന്തിൽ തന്നെ പുറത്തായതോടെ ചെന്നൈ ഒന്ന് പതറി. സാംസാണ് ഋതുരാജിന്റെ വിക്കറ്റ് വീഴ്‌ത്തിയത്. റോബിൻ ഉത്തപ്പ പിന്നീട് ടീമിനെ കരകയറ്റാൻ ശ്രമിച്ചെങ്കിലും, 8-ാം ഓവറിൽ ഉത്തപ്പയും മടങ്ങി. അമ്പാട്ടി റായിഡുയാണ് ചെന്നൈ നിരയിൽ മെച്ചപ്പെട്ട റൺസ് നേടിയത്. 35 പന്തിൽ നിന്നും രണ്ട് ബൗണ്ടറികളുടെയും മൂന്ന് സിക്‌സറുകളുടെയും സഹായത്തോടെ 40 റൺസാണ് താരം അടിച്ചെടുത്തത്. 14-ാം ഓവറിൽ സാംസിന്റെ പന്തിൽ റായിഡു പുറത്താകുകയായിരുന്നു.

ഋതുരാജ് ഗെയ്ക്വാദ്(0), റോബിൻ ഉത്തപ്പ(30), മിച്ചെൽ സാന്റ്നർ(11), ശിവം ദുബെ(13), രവീന്ദ്ര ജഡേജ(3), ഡ്വെയ്ൻ പ്രിട്ടോറിയസ്(22), എംഎസ് ധോണി(28), ഡ്വെയ്ൻ ബ്രാവോ(1), എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോർ. ഡാനിയേൽ സാംസാണ് ചെന്നൈയുടെ നാല് വിക്കറ്റുകൾ വീഴ്‌ത്തിയത്. ജയ്‌ദേവ് ഉനദ്ഘട് രണ്ടും, റിലേ മെറിഡിത്ത് ഒരു വിക്കറ്റ് വീതവും വീഴ്‌ത്തി.

Tags: mumbai indiansIPL 2022CHENNAI SUPER KINGS
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies