മരടിലെ വിവാദ ഫ്‌ളാറ്റ് നിർമ്മാതാക്കൾ നൽകേണ്ടത് 120;98 കോടി രൂപ; നൽകിയത് 37.3 കോടി രൂപ; ഒരു രൂപ പോലും നൽകാതെ ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ് നിർമ്മാതാക്കൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മരടിലെ വിവാദ ഫ്‌ളാറ്റ് നിർമ്മാതാക്കൾ നൽകേണ്ടത് 120;98 കോടി രൂപ; നൽകിയത് 37.3 കോടി രൂപ; ഒരു രൂപ പോലും നൽകാതെ ഹോളി ഫെയ്‌ത്ത് ഫ്‌ളാറ്റ് നിർമ്മാതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2022, 07:10 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: നിയമലംഘനം നടത്തി നിർമ്മിച്ചതിനാൽ പൊളിച്ചു നീക്കിയ മരടിലെ വിവാദ ഫ്‌ളാറ്റുകളുടെ നിർമ്മാതാക്കൾ തിരികെ നൽകേണ്ട തുകയിൽ പകുതി പോലും നൽകിയിട്ടില്ലെന്ന് റിപ്പോർട്ട്. തിരികെ നൽകേണ്ട 120.98 കോടി രൂപയിൽ 37.32 കോടി രൂപ മാത്രമാണ് നൽകിയത്. മൂന്ന് നിർമ്മാതാക്കൾ ചേർന്ന് 37.32 കോടി രൂപ തിരിച്ചടച്ചപ്പോൾ ഏറ്റവും അധികം താമസക്കാർ ഉണ്ടായിരുന്ന ഹോളി ഫെയ്‌ത്ത് ഫ്‌ളാറ്റിന്റെ നിർമ്മാതാക്കൾ ഒരു രൂപ പോലും തിരിച്ചടച്ചിട്ടില്ല.

ഫ്‌ളാറ്റുടമകൾക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുന്നതിനായി 62.75 കോടി രൂപയടക്കം 120.98 കോടി രൂപയാണ് സർക്കാർ വിതരണം ചെയ്തത്.കെട്ടിടം പൊളിക്കാൻ ചെലവായ തുക, സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ബാലകൃഷണൻ നായർ കമ്മിറ്റിക്കായി ചെലവായ തുക എന്നിവയടക്കമാണ് ഇത്.

ഗോൾഡൻ കായലോരം കെട്ടിടത്തിന്റെ നിർമ്മാതാക്കളായ വിച്ചൂസ് കൺസ്ട്രക്ഷൻസ് അടക്കാനുള്ള 13.97 കോടി രൂപയിൽ 6.76 കോടി രൂപയാണ് തിരിച്ചടച്ചത്. ജെയിൻ കൺസ്ട്രക്ഷൻസ് നിർമ്മാതാവ് 32.76 കോടി രൂപയിൽ 16.76 കോടി രൂപയും ആൽഫ വെഞ്ചഴ്‌സ് 32.10 കോടിയിൽ 13.80 കോടി രൂപയും മാത്രമാണ് തിരിച്ചടച്ചത്. വിവരാവകാശ പ്രവർത്തകൻ എംകെ ഹരിദാസിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇവരിൽനിന്ന് നിർബന്ധപൂർവം പണം ഈടാക്കാനുള്ള അധികാരം ജസ്റ്റിസ് ബാലകൃഷ്ണൻ കമ്മിറ്റിക്കില്ല.

ഗോൾഡൻ കായലോരം, ജെയിൻ കോറൽ കോവ്, ആൽഫ സെറീൻ എന്നീ കെട്ടിട സമുച്ചയത്തിലെ ഫ്‌ളാറ്റുടമകൾക്ക് അവർ നൽകിയ തുക മുഴുവൻ തിരികെ ലഭിച്ചു. സർക്കാർ നൽകിയ 25 ലക്ഷം രൂപ കൂടി കണക്കിലെടുക്കുമ്പോഴാണിത്. എന്നാൽ, ഈ തുക കെട്ടിട ഉടമകൾ സർക്കാരിന് നൽകിയിട്ടില്ല. ഹോളി ഫെയ്‌ത്തിലെ താമസക്കാർക്ക് സർക്കാർ ധനസഹായമായി നൽകിയ 25 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്.

തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് മരടിലെ വിവാദ ഫ്‌ളാറ്റ് സമുച്ചയങ്ങൾ 2020 ജനുവരി 11 നാണ് പൊളിച്ചു നീക്കിയത്.

Tags: MARADU FLATDEMOLITION
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies