കൊച്ചി: ദിലീപിനെതിരായ വധ ഗൂഢാലോചനാ കേസിൽ മഞ്ജുവാര്യരുടെ മൊഴിയെടുത്തു. കൊച്ചിയിലെ ഹോട്ടലിൽവെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. വധഗൂഢാലോചനാ കേസ് അന്വേഷിക്കുന്ന സംഘമാണ് മഞ്ജുവിനെ ചോദ്യം ചെയ്തത്. താരം ഉണ്ടായിരുന്ന സ്വകാര്യ ഹോട്ടലിൽ അന്വേഷണ സംഘം എത്തുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതലായിരുന്നു മൊഴിയെടുക്കൽ. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തെ മഞ്ജുവിന്റെ മൊഴിയെടുത്തിരുന്നു.
കേസിൽ ദിലീപിന്റെ സഹോദരൻ അനൂപും അഭിഭാഷകനും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഡാൻസ് പ്രോഗ്രാമുകളുടെ പേരിൽ ദിലീപുമായി മഞ്ജു പ്രശ്നമുണ്ടാക്കിയെന്നും മഞ്ജു മദ്യപിക്കുമെന്ന് പറയണമെന്നും അഭിഭാഷകൻ നിർദ്ദേശിക്കുന്നതാണ് ശബ്ദത്തിലുണ്ടായിരുന്നത്. ശ്രീകുമാർ മേനോനും മഞ്ജുവും അടുപ്പമുണ്ടെന്ന് പറയണമെന്നും ശബ്ദസന്ദേശത്തിൽ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മഞ്ജുവിന്റെ മൊഴിയെടുത്തത്.
Comments