75,000 ത്രിവർണ്ണ പതാകകൾ ഉയർന്ന് പറക്കും; പാകിസ്താന്റെ ലോക റെക്കോർഡ് തകർക്കാനൊരുങ്ങി ഇന്ത്യ; വീർ കൂംവർ സിംഗിന്റെ ജന്മവാർഷികം ആഘോഷമാക്കാൻ ബിജെപി
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

75,000 ത്രിവർണ്ണ പതാകകൾ ഉയർന്ന് പറക്കും; പാകിസ്താന്റെ ലോക റെക്കോർഡ് തകർക്കാനൊരുങ്ങി ഇന്ത്യ; വീർ കൂംവർ സിംഗിന്റെ ജന്മവാർഷികം ആഘോഷമാക്കാൻ ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2022, 07:35 am IST
Facebook
Twitter
WhatsAppTelegram

പട്‌ന : ബ്രിട്ടീഷുകാർക്കെതിരെ ആത്മവിശ്വാസത്തോടെ പോരാടിയ ഇന്ത്യയിലെ ആദ്യത്തെ സ്വാതന്ത്ര്യസമര സേനാനി വീർ ബാബു കൂംവർ സിംഗിന്റെ ജന്മവാർഷികം ആഘോഷമാക്കാനൊരുങ്ങി ബിജെപി. അമൃത് മഹോത്സവിന്റെ ഭാഗമായി ഭോജ്പൂരിലുള്ള ജഗ്ദീഷ്പൂരിലെ ഗുലോരൽ മൈതാനത്ത് വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ 75,000 ത്രിവർണ പതാകകളും പറന്നുയരും. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടാകും ഒരു പരിപാടിയിൽ ഇത്രയധികം ദേശീയ പതാകകൾ പാറിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റ് ബിജെപി നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.

1857 ൽ ബീഹാറിൽ നടന്ന സ്വാതന്ത്ര്യസമര പോരാട്ടത്തെ നയിച്ച നേതാവാണ് വീർ ബാബു കൂംവർ സിംഗ്. അദ്ദേഹത്തിന്റെ ജന്മവാർഷികമായ ഇന്ന് നിരവധി പരിപാടികൾ ബീഹാറിലുടനീളം സംഘടിപ്പിക്കുന്നുണ്ട്. അതിനായി ഏറെ നാളായി ബിജെപി നേതാക്കൾ ഉൾപ്പെടെ ഇവിടെ തമ്പടിച്ചിരിക്കുകയാണ്. വീർ കൂംവർ സിംഗിന്റെ ജന്മസ്ഥലമായ ജഗദീഷ്പൂരിൽ മൂന്ന് ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പന്തലും പരിപാടിക്കായി ഒരുക്കിയിട്ടുണ്ട്. 75,000 ത്തോളം പേർ ഒരുമിച്ച് നിന്ന് ത്രിവർണ്ണ പതാക പാറിക്കും എന്നതാണ് പ്രധാന സവിശേഷത.

ഇതിലൂടെ പാകിസ്താന്റെ ഗിന്നസ് റെക്കോർഡാണ് ഇന്ത്യ തകർക്കുക. 2004 ൽ പാകിസ്താനിൽ നടന്ന പരിപാടിയിൽ 57,632 പതാകകൾ പറത്തിക്കൊണ്ട് ഏറ്റവുമധികം ദേശീയ പതാക പറത്തിയതിന്റെ ഗിന്നസ് റെക്കോർഡ് പാകിസ്താൻ സ്വന്തമാക്കിയിരുന്നു. ഇന്ന് ബീഹാറിൽ 75,000 ത്രിവർണ്ണ പതാകകൾ പറന്നുയരുന്നതോടെ ഈ റെക്കോർഡ് ഇന്ത്യയ്‌ക്ക് സ്വന്തമാകും

ബിജെപി നടത്തുന്ന ഈ പരിപാടിയെക്കുറിച്ച് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സ് അറിഞ്ഞയുടൻ തങ്ങളുടെ പ്രതിനിധികളെ അയക്കാൻ അവർ ആഗ്രഹം പ്രകടിപ്പിച്ചതായി ബീഹാർ ബിജെപി പ്രസിഡന്റ് ഡോ.സഞ്ജയ് ജയ്സ്വാൾ പറഞ്ഞു. ഇന്ത്യൻ ചരിത്രത്തിലെ സുവർണ നിമിഷത്തിനായി കാത്തിരിക്കുകയാണ് നാട്.

Tags: Pakistanguiness record
Share
Tweet
SendShare

More News from this section

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

Latest News

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies