കണ്ണൂർ : കണ്ണൂർ സർവ്വകലാശാല പരീക്ഷയിൽ ചോദ്യപേപ്പർ ആവർത്തിച്ചു. മൂന്നാം സെമസ്റ്റർ ബോട്ടണി പരീക്ഷയുടെ ആൾഗേ ആൻഡ് ബ്രയോഫൈറ്റ്സ് ചോദ്യ പേപ്പറാണ് ആവർത്തിച്ചത്. 2020 ൽ നടത്തിയ പരീക്ഷയിലെ 95 ശതമാനം ചോദ്യങ്ങളും ഇത്തവണയും ചോദിച്ചു. ഏപ്രിൽ 21 നാണ് പരീക്ഷ നടന്നത്.
എന്നാൽ ഇത് ആദ്യമായല്ല ചോദ്യപേപ്പർ ആവർത്തിക്കുന്നത്. നേരത്തെ നടന്ന സൈക്കോളജിയുടെ ചോദ്യ പേപ്പറും ആവർത്തിച്ചിരുന്നു. തുടർന്ന് ഏപ്രിൽ 21, 22 തീയതികളിൽ നടന്ന സൈക്കോളജി മൂന്നാം സെമിസ്റ്റർ പരീക്ഷകൾ റദ്ദാക്കിയിരുന്നു.
ഈ പരീക്ഷകൾക്ക് നൽകിയത് കഴിഞ്ഞ വർഷത്തെ അതേ ചോദ്യപേപ്പറാണ്. വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് പരീക്ഷകൾ റദ്ദാക്കിയത്. എന്നാൽ ഇത് തുടർക്കഥയാവുകയാണ്.
Comments