ലക്നൗ : യുപിയിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ . ജനങ്ങൾ സ്വാഗതം ചെയ്യേണ്ട ഒന്നാണിത് . ഉത്തർപ്രദേശ് സർക്കാരും ഈ ദിശയിലാണ് ചിന്തിക്കുന്നത്. ഞങ്ങൾ ഇതിന് അനുകൂലമാണ്, യുപിയിലെയും രാജ്യത്തെയും ജനങ്ങൾക്ക് ഇത് ആവശ്യമാണ്. ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇനി രാജ്യത്ത് ഏകീകൃത സിവിൽ കോഡിന്റെ ഊഴമാണെന്ന് ഇന്ന് ഭോപ്പാലിൽ ബിജെപി കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കേശവ് പ്രസാദ് മൗര്യയുടെ പ്രതികരണം .
ഒരു രാജ്യത്ത് എല്ലാവർക്കും ഒരു നിയമമാണ് വേണ്ടത് . അത് ഇപ്പോഴാണെങ്കിൽ ശരിക്കും ആവശ്യമാണ്. ഇതിൽ ഏകീകൃത സിവിൽ കോഡിനെ ഉത്തർപ്രദേശ് സർക്കാർ ഗൗരവമായി പരിഗണിക്കുകയാണ്.ഉത്തർപ്രദേശിൽ മാത്രമല്ല ബിജെപി സർക്കാർ ഭരിക്കുന്ന രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡിനെ കുറിച്ച് ഗൗരവമായ ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments