ഉദ്ധവ് താക്കറെയുടെ വസതിയ്ക്ക് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലാൻ നീക്കം; റാണ ദമ്പതിമാരെ അറസ്റ്റ് ചെയ്ത് മഹാരാഷ്ട്ര പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉദ്ധവ് താക്കറെയുടെ വസതിയ്‌ക്ക് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലാൻ നീക്കം; റാണ ദമ്പതിമാരെ അറസ്റ്റ് ചെയ്ത് മഹാരാഷ്‌ട്ര പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2022, 09:46 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയ്‌ക്ക് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലുമെന്ന് പ്രഖ്യാപിച്ചിരുന്ന പാർലമെന്റ് അംഗം നവനീത് കൗർ റാണയെയും ഭർത്താവ് രവി റാണയെയും മഹാരാഷ്‌ട്ര പോലീസ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ മഹാരാഷ്‌ട്രയിൽ ഹനുമാൻ ചാലിസ തർക്കം രൂക്ഷമായി. ഉദ്ധവ് താക്കറെയുടെ സ്വകാര്യ വസതിയായ ‘മാതോശ്രീ’യ്‌ക്ക് പുറത്ത് ഹനുമാൻ ചാലിസ ചൊല്ലാനുള്ള നീക്കത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെയായിരുന്നു ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.

ഐപിസി സെക്ഷൻ 153(എ) (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വിവിധ സംഘങ്ങൾക്കിടയിൽ ശത്രുത വളർത്തുക, സൗഹാർദ്ദം തകർക്കാൻ ശ്രമിക്കുക), സെക്ഷൻ 135, മുംബൈ പോലീസ് ആക്ട് (പോലീസിന്റെ നിരോധന ഉത്തരവുകളുടെ ലംഘനം) എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ഇരുവരെയും ഞായറാഴ്ച ബാന്ദ്രയിൽ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

ലതാ മങ്കേഷ്‌കർ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുംബൈയിലെത്തും. പ്രധാനമന്ത്രിയുടെ സന്ദർശനത്തന് മുന്നോടിയായി അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാനാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിക്ക് പുറത്ത് ഹനുമാൻ ചാലിസ ചൊല്ലാനുള്ള തീരുമാനം പിൻവലിച്ചതെന്ന് രവി റാണ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ തീരുമാനം പിൻവലിച്ചതിന് പിന്നാലെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്ത്.

അതേസമയം, ഉദ്ധവ് താക്കറെയുടെ വീടിന് പുറത്ത് ഹനുമാൻ ചാലിസ ചൊല്ലാൻ തീരുമാനിച്ച രവി റാണയുടെയും ഭാര്യ നവനീത് റാണയുടെയും വീട്ടിലേക്ക് ഇന്ന് രാവിലെ ശിവസേന പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. ഇതിനെ തുടർന്ന് ഉദ്ധവ് താക്കറെയ്‌ക്കെതിരെയും, ശിവസേന നേതാക്കളായ അനിൽ പരബ്, സഞ്ജയ് റാവത്ത് എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. കൂടാതെ തങ്ങളുടെ വസതിയ്‌ക്ക് മുന്നിൽ തടിച്ചുകൂടിയ 700ഓളം ശിവസേന പ്രവർത്തകർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: PoliceArrestHanuman Chalisa rowRavi RanaNavneet Rana
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies