സാമുദായിക സൗഹാർദ്ദം തകർക്കുന്ന സംവാദങ്ങൾ ഒഴിവാക്കണം;ടെലിവിഷൻ ചാനലുകൾക്ക് മാർഗനിർദ്ദേശവുമായി കേന്ദ്രസർക്കാർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാമുദായിക സൗഹാർദ്ദം തകർക്കുന്ന സംവാദങ്ങൾ ഒഴിവാക്കണം;ടെലിവിഷൻ ചാനലുകൾക്ക് മാർഗനിർദ്ദേശവുമായി കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2022, 11:05 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ടെലിവിഷൻ ചാനലുകളിൽ സാമുദായിക സൗഹാർദ്ദം തകർക്കുന്ന സംവാദങ്ങൾ ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ. ടെലിവിഷൻ ചർച്ചകളിൽ പങ്കെടുക്കുന്നവർ പ്രകോപനപരവും അപകീർത്തികരവുമായ പരാമർശനങ്ങൾ നടത്തുമ്പോൾ അത് സംപ്രേഷണം ചെയ്യുന്ന സ്വകാര്യ ചാനലുകളുടെ നടപടിയെയാണ് കേന്ദ്രസർക്കാർ വിമർശിച്ചത്. ഇത്തരം പരാമർശങ്ങൾ നടത്താൻ അനുവദിക്കരുതെന്നും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ നിർദ്ദേശം നൽകി. 1995ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക്‌സ് നിയമത്തിലെ സെഷൻ 20ലെ പ്രോഗ്രാം കോഡ് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ പാലിക്കണമെന്നാണ് നിർദ്ദേശം.

സംവാദങ്ങളിൽ പങ്കെടുക്കുന്നവരുടെ ചില പരാമർശങ്ങൾ സമുദായങ്ങൾക്കിടയിൽ വർഗ്ഗീയ വിദ്വേഷം ഉണർത്തുമെന്ന് പ്രസ്താവനയിൽ പറയുന്നു. രാജ്യത്തിന്റെ ക്രമസമാധാനം തകർക്കാൻ സാദ്ധ്യതയുള്ള തരത്തിലുള്ള പരാമർശങ്ങളാണ് സംപ്രേഷണം ചെയ്യുന്നത്. പ്രകോപനപരവും സാമൂഹികമായി സ്വീകാര്യമല്ലാത്തതുമായ ഭാഷ, വർഗീയ പരാമർശങ്ങൾ എന്നിവ സംപ്രേഷണം ചെയ്യുന്ന സ്വകാര്യ ചാനലുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

സമീപകാലത്ത് ടിവി ചാനലുകൾ യുദ്ധവും കലാപവും പോലെയുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഇതുസംബന്ധിച്ച സംവാദങ്ങൾ സംഘടിപ്പിക്കുമ്പോൾ പലതും സെൻസേഷണലായതും സാമൂഹികമായി അംഗീകരിക്കപ്പെടാത്ത ഭാഷയും പരാമർശങ്ങളും ഉപയോഗിക്കുന്ന തരത്തിലുള്ളതുമാണ്. പല പരിപാടികളും വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ളതും സ്ഥിരീകരിക്കാത്തവയുമാണെന്നും നിർദ്ദേശത്തിൽ പറയുന്നു.

യുക്രെയ്ൻ-റഷ്യൻ സംഘർഷവും വടക്ക്-പടിഞ്ഞാറൻ ഡൽഹിയിലെ കലാപവും ചില ചാനലുകൾ കൈകാര്യം ചെയ്തത് ഇത്തരത്തിലുള്ള പരാമർശങ്ങൾ ഉപയോഗിച്ചായിരുന്നു. സഭ്യമല്ലാത്തതും പ്രകോപനപരവുമായ പരിപാടികൾ സംപ്രേഷണം ചെയ്യുന്നത് പ്രോഗ്രാം കോഡിന്റെ ലംഘനമാണ്. യുക്രെയ്ൻ വിഷയം റിപ്പോർട്ട് ചെയ്യുമ്പോൾ വാർത്തയുമായി ബന്ധമില്ലാത്ത തലക്കെട്ടുകൾ ചാനലുകൾ കൊടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രേക്ഷകരെ പിടിച്ചിരുത്താൻ വേണ്ടി വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പുറത്തുവിടുന്നത് അംഗീകരിക്കാനാകില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

വാർത്തകൾ സംപ്രേഷണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും സ്വകാര്യ ചാനലുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തെറ്റായ തലക്കെട്ടുകൾ ഉപയോഗിക്കുകയും വാർത്തകൾ വളച്ചൊടിക്കുകയും ചെയ്യുന്നതിനെതിരെയാണ് സ്വകാര്യ ടെലിവിഷൻ ചാനലുകൾക്ക് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. സെൻസേഷണലായ സംഭവങ്ങളെ കുറിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ സ്വകാര്യ ചാനലുകൾ നിയമം അനുശാസിക്കുന്ന പ്രോഗ്രാം കോഡ് പിന്തുടരണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചു.

Tags: central govtCHANNELS
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies