വാങ്കഡെയിൽ ആറാടി രാഹുൽ; തകർപ്പൻ സെഞ്ച്വറി; മുംബൈയെ തറപറ്റിച്ച് ലക്‌നൗ ജയന്റ്‌സ്
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വാങ്കഡെയിൽ ആറാടി രാഹുൽ; തകർപ്പൻ സെഞ്ച്വറി; മുംബൈയെ തറപറ്റിച്ച് ലക്‌നൗ ജയന്റ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2022, 11:45 pm IST
FacebookTwitterWhatsAppTelegram

മുംബൈ : ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തറപറ്റിച്ച് ലക്‌നൗ സൂപ്പർ ജയന്റ്‌സ്. രാഹുലിന്റെ വൺമാൻ ഷോയ്‌ക്കാണ് ഇന്ന് മുംബൈ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. നിശ്ചിത ഓവറിൽ ലക്‌നൗ ഉയർത്തിയ 169 എന്ന വിജയലക്ഷ്യം കടക്കാൻ മുംബൈക്ക് സാധിച്ചില്ല. 8 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് മാത്രമേ മുംബൈക്ക് എടുക്കാൻ സാധിച്ചുള്ളൂ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ലക്‌നൗ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് എടുത്തു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈ ഇന്ത്യൻസ് താരങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. മുംബൈക്ക് വേണ്ടി രോഹിത്ത് ശർമ്മയും(31 ബോളിൽ 39 റൺസ്) തിലക് വർമ്മയും(27 ബോളിൽ 38 റൺസ്) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.

ലക്‌നൗവിന് വേണ്ടി ആദ്യമിറങ്ങിയ ക്യാപ്റ്റൻ രാഹുൽ അവസാനം വരെ പുറത്താകാതെ ക്രീസിൽ തകർത്താടുകയായിരുന്നു. 62 ബോളിൽ 12 ബൗണ്ടറിയും 4 സിസ്‌കറുമുൾപ്പെടെ 103 റൺസാണ് രാഹുൽ എടുത്തത്. കളിയിൽ മുഴുനീളം ക്യാപ്റ്റൻ നൽകിയ ആത്മവിശ്വാസമാണ് മറ്റ് താരങ്ങൾക്ക് ആവേശമായത്.

രാഹുലിനൊപ്പം ഇറങ്ങിയ ക്വിന്റൺ ഡികോക്ക് മികച്ച തുടക്കം നൽകാൻ ശ്രമിച്ചെങ്കിലും 9 ബോളിൽ 10 റൺസെടുത്ത് മടങ്ങുകയായിരുന്നു. പിന്നീട് ഇറങ്ങിയ മനീഷ് പാണ്ഡെ 22 ബോളിൽ 22 റൺസ് എടുത്ത് മടങ്ങി. മാർക്കസ് സ്‌റ്റോണിസ് ഒരു റൺ പോലും എടുക്കാതെ പുറത്തായപ്പോൾ, ക്രുനാൽ പാണ്ഡെ 2 ബോളിൽ 1 റൺ മാത്രമാണ് എടുത്തത്. തുടർന്ന് വന്ന ദീപക് ഹൂഡ 9 പന്തിൽ 10 റൺസ് എടുത്തു. ദിവാൾ ബ്രെവിസിന്റെ ബോളിൽ റിലേ മെറഡിത്താണ് ഹൂഡയെ പുറത്താക്കിയത്. ആയുഷ് ബദോനി 11 ബോളിൽ 14 റൺസും എടുത്തു.

മുംബൈക്ക് വേണ്ടി രോഹിത് ശർമ്മയ്‌ക്കൊപ്പം ആദ്യമിറങ്ങിയ ടീമിന്റെ പ്രതീക്ഷയായിരുന്ന ഇഷാൻ കിഷാന് 20 ബോളിൽ 8 റൺസ് മാത്രമേ നേടാനായുള്ളൂ. ഡെവാൾഡ് ബ്രെവിസ് 5 പന്തിൽ 3 റൺസും സൂര്യകുമാർ യാദവ് 7 പന്തിൽ ഏഴ് റൺസുമെടുത്ത് പുറത്തായി. അവസാനം നിമിഷം ടീമിനെ രക്ഷിക്കാൻ പൊളാർഡും ഒരു ശ്രമം നടത്തിയെങ്കിലും നടന്നില്ല. 20 ബോളിൽ 19 റൺസ് മാത്രമാണ് പൊളാർഡ് നേടിയത്. നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് മാത്രമാണ് മുംബൈ എടുത്തത്.

Tags: IPLmumbai indiansLucknow Super Giants
ShareTweetSendShare

More News from this section

കാഴ്ചയില്ലാത്ത മകന് വിരല്‍ത്തുമ്പിലൂടെ ലോകകപ്പ് ‘കാണിച്ച’ അച്ഛന്‍; വൈറലായി സ്‌നേഹത്തിന്റെ അപൂര്‍വ നിമിഷം

25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

ചരിത്രമെഴുതി ദീപ്തി ശര്‍മ്മ; ഏറ്റവുമധികം അന്താരാഷ്‌ട്ര വിക്കറ്റെന്ന റെക്കോര്‍ഡ് ഇനി താരത്തിന് സ്വന്തം; തകര്‍ത്തത് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ്

വിവാഹാഭ്യർത്ഥന വീണ്ടും നിരസിച്ചു; ആളുകൾ നോക്കിനിൽക്കെ യുവതിയെ കുത്തിക്കൊന്ന് കാമുകൻ; നാടിനെ നടുക്കിയ കൊലപാതകം

ലോകകപ്പ് സമ്മാനിച്ച നായകന്‍; 15 വര്‍ഷത്തെ കരിയറിന് വിരാമം; അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ബെന്‍ സ്റ്റോക്‌സ്

ചരിത്രമെഴുതി ഇന്ത്യന്‍ പുരുഷ വോളിബോള്‍ ടീം; എവിസി മെന്‍സ് കപ്പില്‍ ആദ്യമായി മെഡല്‍; പരാജയപ്പെടുത്തിയത് നിലവിലെ ചാമ്പ്യന്‍മാരായ ബഹ്‌റൈനിനെ

Latest News

അവിശ്വാസ പ്രമേയ നീക്കം നടന്നില്ല; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം

ഒബിസി മോർച്ച മലപ്പുറം ഈസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ  സുധീഷ് കെ. ബി അന്തരിച്ചു

‘ഒരുമിക്കാം നമ്മുടെ മക്കൾക്കായി’; ജനം ടിവി ലഹരിവിരുദ്ധ ക്യാമ്പയിന്റെ മൂന്നാം സീസണിന് തുടക്കം

‘അയാളോട് കരുണ കാണിക്കാൻ യാതൊരു സാഹചര്യവുമില്ല’; രാജ്യത്തെ നടുക്കിയ മൂന്നുവയസ്സുകാരിയുടെ ബലാത്സംഗ കൊലപാതകം; 65 കാരിക്ക് വധശിക്ഷ വിധിച്ച് കോടതി

പച്ചപ്പിനിടയിൽ രണ്ട് പെൺകുട്ടികൾ; വിസ്മയ മോഹൻലാൽ ചിത്രമായ ‘തുടക്കം’; പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

ഇറാന്‍ പരമോന്നത നേതാവിന്റെ സംസ്കാരച്ചടങ്ങ്; ഇന്ത്യ പ്രതിനിധി സംഘത്തെ അയക്കും

ഭാരതീയ സംസ്കാരത്തിന്റെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരൻ തമ്പി

ലോകകപ്പ് ചരിത്രമെഴുതിയ കേപ് വെര്‍ദെ ടീമിന് തിരിച്ചടി; നായകന്‍ റയാന്‍ മെന്‍ഡസിനെതിരെ ബലാത്സംഗ പരാതി; ന്യൂസിലന്‍ഡ് പൊലീസ് അന്വേഷണം ആരംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies