അച്ഛനില്ലാതെ കുഞ്ഞുങ്ങൾ ജനിക്കും; സംഭവം ചൈനയിൽ; വീഡിയോ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അച്ഛനില്ലാതെ കുഞ്ഞുങ്ങൾ ജനിക്കും; സംഭവം ചൈനയിൽ; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2022, 07:16 pm IST
FacebookTwitterWhatsAppTelegram

പിതാവില്ലാതെ കുഞ്ഞുങ്ങൾ സാധ്യമാണോ..
കഴിയുമെന്നാണ് ഇപ്പോൾ ചൈന പറയുന്നത്. തങ്ങളുടെ പരീക്ഷണം വിജയമായി കഴിഞ്ഞുവെന്നും ചൈന അവകാശപ്പെടുന്നുണ്ട്.. എന്തായിരുന്നു ആ പരീക്ഷണമെന്നും ഗവേഷണത്തിന്റെ വിശദാംശങ്ങളും നോക്കാം..

ഭാവിയിൽ പിതാവില്ലാതെ കുട്ടികൾ സാധ്യമാകുമെന്നാണ് ചൈന പരീക്ഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. പിതാവില്ലാത്ത എലിക്കുഞ്ഞുങ്ങളെ ജനിപ്പിച്ചാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ പരീക്ഷണം വിജയം നേടിയത്. ചൈനയിലെ ലബോറട്ടറിയിലയിരുന്നു പരീക്ഷണം. പ്രൊസീഡിങ്സ് ഓഫ് ദ നാഷണൽ അക്കാദമി ഓഫ് സയൻസസ് ജേണലിൽ ചൈനീസ് ഗവേഷകരുടെ ശാസ്ത്ര നേട്ടത്തിന്റെ ഗവേഷണം പൂർണമായും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സാധാരണ ഗതിയിൽ പക്ഷികളും മൃഗങ്ങളും പാമ്പുകളുമെല്ലാം പിതാവിന്റെ സഹായമില്ലാതെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാറുണ്ട്. ആൺ ബീജങ്ങളില്ലാതെ അണ്ഡം ഭ്രൂണമാകുന്ന ഈ പ്രക്രിയയെ പാത്തെനോജെനെസിസ് എന്നാണ് വിളിക്കുക. സാധാരണ ചെറു ജീവജാലങ്ങളായ ഉറുമ്പ്, കടന്നൽ, തേനീച്ച എന്നിവയിലെല്ലാം ഇതുവഴി കുട്ടികളെ ഉൽപാദിപ്പിക്കുന്നത് കണ്ടുവരുന്നുണ്ട്. എന്നാൽ സസ്തനികളിൽ ഇത് സാധ്യമായിരുന്നില്ല. അപ്പോഴാണ് സസ്തനികളിലും സമാനമായ രീതിയിൽ പിതാവില്ലാതെ കുട്ടികളെ ജനിപ്പിക്കാൻ ചൈനീസ് ശാസ്ത്രജ്ഞർ ശ്രമിച്ചത്. ഒടുവിൽ ഷാങ്ഹോയ് ജിയാവോ തോങ് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പരീക്ഷണം വിജയകരമായി.

എലിയുടെ വളർച്ചയെത്തിയ അണ്ഡത്തിൽ, ബീജം വഴി മാറ്റം ഉണ്ടാക്കാവുന്ന ഏഴ് മേഖലകളിലെ ജനിതക രേഖകളിൽ ഇതിനായി മാറ്റം വരുത്തി. ഇത്തരത്തിൽ മാറ്റിയെടുത്ത അണ്ഡം പെൺ എലികളിൽ നിക്ഷേപിച്ചു. ഈ പെൺ എലി സ്വാഭാവികമായ ഗർഭാവസ്ഥകളിലൂടെ കടന്നു പോവുകയും കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തതോടെയാണ് പരീക്ഷണം വിജയിച്ചത്. എന്നാൽ പ്രസവിച്ച എലിക്കുഞ്ഞുങ്ങളിൽ ഒരെണ്ണം മാത്രമാണ് പൂർണ്ണ വളർച്ച കൈവരിച്ചത്. അതുകൊണ്ട് തന്നെ ഈ മേഖലയിൽ കൂടുതൽ ഗവേഷങ്ങൾ നടത്തേണ്ടത് ആവശ്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

പുരുഷ ബീജത്തിന്റെ സഹായമില്ലാതെ അണ്ഡങ്ങളിൽ കൃത്യമായ മാറ്റം വരുത്തി ഭ്രൂണമാക്കി വളർത്തിയെടുക്കാൻ കഴിയുന്നതിനെ വലിയ നേട്ടമായാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. സസ്തനികളിൽ നടത്തിയ ഈ പരീക്ഷണം ഭാവിയിൽ കൃഷി, വൈദ്യശാസ്ത്രം മേഖലകളിൽ കൂടുതൽ സഹായകമാകുമെന്നും ഗവേഷകർ ചൂണ്ടിക്കാണിച്ചു.

Tags: Chinachildbirth
ShareTweetSendShare

More News from this section

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

Latest News

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies