തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്ബോൾ സെമി ഫൈനലിൽ കേരളത്തിന്റെ എതിരാളികളാകുന്നത് കർണാടക. 28ന് നടക്കുന്ന ആദ്യ സെമിയിലാണ് ഗ്രൂപ്പ് എ-യിലെ ചാമ്പ്യൻമാരായ കേരളവുമായി കർണാടക ഏറ്റുമുട്ടുക. 29ന് നടക്കുന്ന രണ്ടാം സെമിയിൽ ഗ്രൂപ്പ് ബി-യിലെ ഒന്നാം സ്ഥാനക്കാരായ മണിപ്പൂരുമായി ബംഗാൾ ഏറ്റുമുട്ടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് സെമി, ഫൈനൽ മത്സരങ്ങൾ അരങ്ങേറുക.
ഗുജറാത്തിനെ ഗോളിൽ മുക്കിയാണ് കർണാടക സെമി ഫൈനലിൽ കടന്നത്. എതിരില്ലാത്ത നാല് ഗോളുകൾക്ക് ഗുജറാത്തിനെ കർണാടക പരാജയപ്പെടുത്തി. ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിലാണ് കർണാടകയുടെ സെമി പ്രവേശനം.
വൈകീട്ട് 4 മണിക്ക് നടന്ന ആദ്യ മത്സരത്തിൽ ഒഡീഷയെ സർവീസസ് പരാജയപ്പെടുത്തിയതോടെയാണ് കർണാടകയ്ക്ക് സെമി ഫൈനൽ സാധ്യത തെളിഞ്ഞുവന്നത്. നാലു മത്സരങ്ങൾ വീതം കളിച്ച കർണാടകയ്ക്കും ഒഡീഷയ്ക്കും നിലവിൽ ഏഴ് പോയിന്റുണ്ട്.
Comments