ബിജിഷയുടെ ജീവനെടുത്തത് ഓൺലൈൻ റമ്മി കളി; ഒന്നേമുക്കാൽ കോടിയുടെ ഇടപാട്, വിവാഹത്തിന് സൂക്ഷിച്ച സ്വർണ്ണവും പണയം വെച്ചു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിജിഷയുടെ ജീവനെടുത്തത് ഓൺലൈൻ റമ്മി കളി; ഒന്നേമുക്കാൽ കോടിയുടെ ഇടപാട്, വിവാഹത്തിന് സൂക്ഷിച്ച സ്വർണ്ണവും പണയം വെച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2022, 02:41 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കൊയിലാണ്ടി ചേലിയയിലെ യുവതിയുടെ ആത്മഹത്യയ്‌ക്ക് പിന്നിൽ ഓൺലൈൻ റമ്മി കളിയെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ചേലിയ മലയിൽ ബിജിഷയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് നിർണ്ണായക കണ്ടെത്തൽ. ഓൺലൈൻ ഗെയിമുകൾക്കായി ഒന്നേമുക്കാൽ കോടിയുടെ ഇടപാടാണ് ബിജിഷ നടത്തിയതെന്നും ഇവർക്ക് ലക്ഷങ്ങൾ നഷ്ടമായിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു.

സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരിയാണ് ബിജിഷ. ഡിസംബർ 12നാണ് ബിജിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യാതൊരുവിധത്തിലുള്ള പ്രശ്‌നങ്ങളുമില്ലാത്ത യുവതിയുടെ മരണ കാരണം എന്താണെന്ന് വീട്ടുകാർക്കോ ബന്ധുക്കൾക്കോ അറിയില്ലായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ബിജിഷ 35 പവൻ സ്വർണ്ണം പണയം വെച്ചതായി കണ്ടെത്തിയത്.

ആർക്ക് വേണ്ടിയാണ് സ്വർണ്ണം പണയം വെച്ചതെന്ന് കുടുംബത്തിന് അറിയില്ലായിരുന്നു. തുടർന്ന് കുടുംബം മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പരാതി നൽകുകയായിരുന്നു. കൊറോണ കാലത്താണ് ബിജിഷ റമ്മി കളിയിൽ സജീവമാകുന്നത്. ആദ്യം പണം മുടക്കി ചെറിയ രീതിയിലെ ഗെയിമുകൾ കളിക്കുകയും പിന്നീട് റമ്മിയിലേക്ക് തിരിയുകയുമായിരുന്നു. ആദ്യഘട്ടത്തിൽ പണം ലഭിച്ചതോടെ വീണ്ടും ഗെയിമുകൾക്ക് വേണ്ടി പണം നിക്ഷേപിച്ചു.

യുപിഐ ആപ്പ് വഴിയാണ് പണമിടപാട് നടത്തിയിരുന്നത്. വീട്ടുകാർ വിവാഹത്തിനായി അടക്കം കരുതിയ സ്വർണ്ണം ബിജിഷ പണയം വെച്ചു. ആരുമറിയാതെ ബാങ്കിൽ നിന്നും വായ്പയും വാങ്ങി. പിന്നാലെ ബാങ്കിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമെല്ലാം കടം വാങ്ങി. ഇവർ തിരിച്ചു ചോദിച്ച് തുടങ്ങിയപ്പോഴാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്. റമ്മികളിച്ച് പണം നഷ്ടപ്പെട്ടതും മാനസിക സമർദ്ദം കൂട്ടാനിടയായി. പിന്നാലെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

Tags: womenSuicideMoneyonline gamerummy
Share
Tweet
SendShare

More News from this section

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies