മുമ്പ് ഇക്കാര്യം പറഞ്ഞതിന്റെ പേരിൽ എന്നെ ക്രൂശിക്കാൻ ഒന്നിച്ചവർക്ക് ഇപ്പോൾ നേരം വെളുത്തതിൽ സന്തോഷമുണ്ട്; ഗുജറാത്തിന്റെ പേര് പറഞ്ഞ് വെറുപ്പിന്റെ രാഷ്ട്രീയം വിളമ്പിയവർ മാപ്പ് പറയണമെന്നും കുമ്മനം രാജശേഖരൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുമ്പ് ഇക്കാര്യം പറഞ്ഞതിന്റെ പേരിൽ എന്നെ ക്രൂശിക്കാൻ ഒന്നിച്ചവർക്ക് ഇപ്പോൾ നേരം വെളുത്തതിൽ സന്തോഷമുണ്ട്; ഗുജറാത്തിന്റെ പേര് പറഞ്ഞ് വെറുപ്പിന്റെ രാഷ്‌ട്രീയം വിളമ്പിയവർ മാപ്പ് പറയണമെന്നും കുമ്മനം രാജശേഖരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2022, 03:51 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം; വൈകിയുദിച്ച വിവേകമാണെങ്കിലും ഗുജറാത്ത് മാതൃക കേരളത്തിൽ നടപ്പാക്കാനുള്ള പരിശ്രമത്തെ അഭിനന്ദിക്കുന്നതായി കുമ്മനം രാജശേഖരൻ. മുമ്പ് ഇക്കാര്യം പറഞ്ഞതിന്റെ പേരിൽ തന്നെ ക്രൂശിക്കാൻ ഒന്നിച്ച രാഷ്‌ട്രീയ മുന്നണികൾക്ക് ഇപ്പോൾ നേരം വെളുത്തുവെന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നും കുമ്മനം ഫേസ്ബുക്കിൽ കുറിച്ചു.

ബി.ജെ.പി വിജയിച്ചാൽ നേമത്തെ ഗുജറാത്ത് മാതൃകയിൽ വികസിപ്പിക്കുമെന്ന എന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെ വളച്ചൊടിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇടതു നേതാക്കൾ. അല്പമെങ്കിലും രാഷ്‌ട്രീയ ധാർമ്മികത അവശേഷിക്കുന്നുണ്ടെങ്കിൽ, ഗുജറാത്തിന്റെ പേര് പറഞ്ഞ് വെറുപ്പിന്റെ രാഷ്‌ട്രീയം വിളമ്പിയവർ കേരള ജനതയോട് മാപ്പ് പറയണം.

ഗുജറാത്ത് മാതൃക പഠിക്കാനായി സംസ്ഥാന ചീഫ് സെക്രട്ടറി വി.പി ജോയിയുടെ നേതൃത്വത്തിലുള്ള കേരള സർക്കാർ പ്രതിനിധി സംഘം അഹമ്മദാബാദിലേക്ക് പോകുകയാണെന്നും സദ് ഭരണം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ഡാഷ് പദ്ധതിയെപ്പറ്റി പഠിക്കുന്നതിനാണ് യാത്ര എന്നാണ് സർക്കാറിന്റെ ഉത്തരവിൽ കണ്ടതെന്നും കുമ്മനം രാജശേഖരൻ കുറിച്ചു.

യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ ഗുജറാത്തിലെത്തി മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിജിയെ കണ്ടതിന്റെ പേരിൽ എന്തായിരുന്നു കേരളത്തിൽ പുകില്. മന്ത്രിയുടെ രാജിവരെ അന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടു. ഷിബു ബേബിജോൺ ഗുജറാത്തിൽ പോയതിൽ ഖേദം പ്രകടിപ്പിച്ച് അന്ന് തടി രക്ഷിച്ചതും ഓർക്കുന്നു.

ഗുജറാത്ത് ഉമ്മാക്കി കാട്ടി വെറുപ്പ് രാഷ്‌ട്രീയം പരത്തിയത് ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണെന്ന് ഇപ്പോൾ വ്യക്തമായിക്കഴിഞ്ഞു. യു.പി.എ ഭരണകാലത്ത് ഉത്തരാഖണ്ഡിൽ പ്രളയത്തിൽ ശിവഗിരിയിലെ സന്യാസിമാർ കുടുങ്ങിയപ്പോൾ ശിവഗിരി മഠത്തിൽ നിന്ന് വിളിച്ചത് കേന്ദ്ര മന്ത്രിമാരെയായിരുന്നില്ല, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിജിയെ ആയിരുന്നു. കഴിഞ്ഞ ദിവസം ഇക്കാര്യം മോദിജി അനുസ്മരിച്ചതിൽ നിന്ന് മനസ്സിലാക്കേണ്ടത് ഏത് പദവിയിലും ഏത് സംസ്ഥാനങ്ങളിലുള്ളവർക്കും എന്നും ആശ്രയിക്കുന്ന നേതാവായിരുന്നു മോദിജി എന്നതാണ്.

അദ്ദേഹത്തെയും അദ്ദേഹം വികസന മാതൃക സൃഷ്ടിച്ച ഗുജറാത്തിനെയും ഇകഴ്‌ത്തിയവർക്ക് ഇന്ന് പശ്ചാത്താപം ഉണ്ടായിട്ടുണ്ടെങ്കിൽ നന്ന് എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Tags: നരേന്ദ്ര മോദികുമ്മനം രാജശേഖരൻGUJARAT MODEL DEVELOPMENT
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies