പൈലറ്റ് സിഗരറ്റ് കത്തിച്ചു; 66 പേരുടെ മരണത്തിന് ഇടയാക്കിയ വിമാന അപകടത്തിന്റെ ചുരുളഴിഞ്ഞു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പൈലറ്റ് സിഗരറ്റ് കത്തിച്ചു; 66 പേരുടെ മരണത്തിന് ഇടയാക്കിയ വിമാന അപകടത്തിന്റെ ചുരുളഴിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2022, 06:06 pm IST
FacebookTwitterWhatsAppTelegram

പാരീസ്: 2016ൽ ലോകത്തെ തന്നെ നടുക്കിയ വിമാന അപകടമായിരുന്നു ഈജിപ്ത് എയറിന് സംഭവിച്ചത്. 66 പേർക്ക് ജീവൻ നഷ്ടപ്പെട്ട വിമാന അപകടം ഏറെ ചർച്ചാ വിഷയമായിരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താൻ കഴിയാത്തതും നിഗൂഢ സാഹചര്യത്തിൽ തകർന്ന് വീണതുമായിരുന്നു അപകടം ലോകശ്രദ്ധ പിടിച്ചുപറ്റാൻ കാരണം. എന്തായിരുന്നു സംഭവിച്ചതെന്ന് വ്യക്തമാകാതിരുന്നതിനാൽ കഴിഞ്ഞ ആറ് വർഷമായി അന്വേഷണം പുരോഗമിക്കുകയായിരുന്നു. ഇപ്പോഴിതാ അപകടത്തിന് കാരണമായത് പൈലറ്റിന്റെ അനാസ്ഥയായിരുന്നുവെന്ന് കണ്ടെത്തിയിരിക്കുകയാണ് അന്വേഷണസംഘം.

ഫ്രഞ്ച് ഏവിയേഷൻ വിദഗ്ധരാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പൈലറ്റ് സിഗരറ്റ് കത്തിച്ചത് കോക്പിറ്റ് തീപിടിക്കുന്നതിന് കാരണമായെന്നാണ് റിപ്പോർട്ടിലെ പരാമർശം. സിഗരറ്റ് കത്തിച്ചതിന് പിന്നാലെ എമർജൻസി മാസ്‌കിൽ നിന്ന് ഓക്സിജൻ ചോരുകയും തുടർന്ന് കോക്പിറ്റ് കത്തിപ്പിടിക്കുകയും ചെയ്തുവെന്ന് 134 പേജുകളുള്ള അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

ഈജിപ്ഷ്യൻ പൈലറ്റുമാർ വിമാനത്തിനുള്ളിൽ നിരന്തരമായി പുകവലിച്ചിരുന്നതായും ഇത് ശ്രദ്ധയിൽപ്പെട്ടിട്ടും പുകവലി കർശനമായി നിരോധിക്കാൻ എയർലൈൻ അധികൃതർ തയ്യാറായില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. നിലവിൽ പാരീസിലെ കോടതിക്ക് മുമ്പാകെ സമർപ്പിച്ചിരിക്കുകയാണ് റിപ്പോർട്ട്.

2016 മെയ് മാസത്തിലായിരുന്നു അത്യധികം ദാരുണമായ വിമാന അപകടം നടന്നത്. എ320 എന്ന ഈജിപ്ത് എയർ ഫ്‌ളൈറ്റ് പാരീസിൽ നിന്ന് കെയ്‌റോ പട്ടണത്തിലേക്ക് പോകുകയായിരുന്നു. ഇതിനിടെ ക്രീറ്റ് ദ്വീപിന് സമീപം കിഴക്കൻ മെഡിറ്ററേനിയൻ സമുദ്രത്തിൽ തകർന്നു വീണു. ഏറെ നിഗൂഢതകൾ ബാക്കിനിർത്തിയ അപകടത്തിന്റെ കാരണം ആറ് വർഷങ്ങൾക്ക് ശേഷമാണ് പുറത്തുവന്നിരിക്കുന്നത്.

40 ഈജിപ്ഷ്യൻ സ്വദേശികൾ, 15 ഫ്രഞ്ച് പൗരന്മാർ, രണ്ട് ഇറാഖ് സ്വദേശികൾ, രണ്ട് കനേഡിയൻമാർ, അൾജീരിയ, ബെൽജിയം, ബ്രിട്ടൺ, ചാഡ്, പോർച്ചുഗൽ, സൗദി അറേബ്യ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോരുത്തരുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. 37,000 അടി ഉയരത്തിൽ പറന്നിരുന്ന വിമാനം ഗ്രീക്ക് ദ്വീപായ കാർപതോസിന് 130 നോട്ടിക്കൽ മൈൽ അകലെ നിന്നും ആദ്യം കാണാതാകുകയായിരുന്നു. പിന്നീടാണ് പൊട്ടിത്തെറിച്ച വിവരം ലോകമറിയുന്നത്. വിമാനം അപകടത്തിൽപ്പെട്ടതല്ലെന്നും ഭീകരാക്രമണം ആണെന്നുമായിരുന്നു ആദ്യം ഈജിപ്ത് ഭരണകൂടം അവകാശപ്പെട്ടിരുന്നത്.

Tags: flightPilotCigaretteFlight crash
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies