ആറുമാസം മുൻപേ സ്‌ഫോടനത്തിന് തയ്യാറായി,ചാവേർ സ്‌ക്വാഡിൽ നിന്ന് പിൻമാറാൻ അവസരം നൽകിയിട്ടും കൂട്ടാക്കിയില്ല കറാച്ചിയിൽ നാലു പേരുടെ ജീവനെടുത്ത ചാവേർ ഷാരി ബലൂച്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആറുമാസം മുൻപേ സ്‌ഫോടനത്തിന് തയ്യാറായി,ചാവേർ സ്‌ക്വാഡിൽ നിന്ന് പിൻമാറാൻ അവസരം നൽകിയിട്ടും കൂട്ടാക്കിയില്ല കറാച്ചിയിൽ നാലു പേരുടെ ജീവനെടുത്ത ചാവേർ ഷാരി ബലൂച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2022, 08:58 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിലെ കറാച്ചിയിൽ മൂന്ന് ചൈനീസ് പൗരന്മാരുടെ ഉൾപ്പടെ നാലുപേരുടെ ജീവനെടുത്ത സ്‌ഫോടനത്തിലെ ചാവേർ ഷാരി ബലൂചിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. ബലൂച് ലിബറേഷൻ ആർമി സംഘത്തിലെ അംഗമായ ഷാരി ബലൂച് കഴിഞ്ഞ ആറുമാസമായി ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതയാണ് വിവരം.

എംഎസ്.സി സുവോളജി പാസായ ഷാരി എംഫിൽ വിദ്യാർത്ഥിയാണ്.ഹബീതൻ ബാഷിർ ബലൂച് എന്ന ദന്ത ഡോക്ടറെ വിവാഹം കഴിച്ച ഷാരിയ്‌ക്ക് രണ്ട് കുട്ടികളുണ്ട്. രണ്ട് വർഷം മുൻപാണ് ഷാരി അഫ്ഗാനിസ്താൻ കേന്ദ്രമായിട്ടുള്ള ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയിലെ മെജീദ് ബ്രിഗേഡിൽ അംഗത്വം എടുക്കുന്നത്.രണ്ട് കുട്ടികൾ ഉള്ള സാഹചര്യത്തിൽ സ്‌കാഡിൽനിന്നു പിന്മാറാൻ ഷാരിക്ക് അവസരം നൽകിയെങ്കിലും അവർ അതിനു തയാറയിരുന്നില്ല.

കാരണം പാകിസ്താൻ ഭരണകൂടം ബലൂചിസ്ഥാനെ ബലമായി പിടിച്ചടക്കിയതിനെക്കുറിച്ചും ബലൂചികൾക്കെതിരെ നടത്തിയ വംശഹത്യയിലും അവൾക്ക് പകയുണ്ടായിരുന്നു.ചാവേറാക്രമണത്തിന് പിന്നാലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ചൈനയുടെ സാന്നിധ്യം വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമായ സന്ദേശം നൽകാനാണ് ചാവേർ ആക്രമണം നടത്തിയതെന്ന് ബിഎൽഎ വ്യക്തമാക്കിയിരുന്നു.

വിദ്യാർത്ഥി ആയിരിക്കുമ്പോൾത്തന്നെ ഷാരി ‘ബലൂച് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷ’ന്റെ ഭാഗമായിരുന്നെന്നും ബലൂചി വംശജർക്കെതിരെ നടക്കുന്ന വംശഹത്യയെക്കുറിച്ചും ബലൂചിസ്ഥാനിലെ കടന്നുകയറ്റത്തെക്കുറിച്ചും നല്ല ധാരണയുണ്ടായിരുന്നുവെന്നും സംഘടന അവകാശപ്പെട്ടു.

മജീദ് ബ്രിഗേഡിന്റെ നടപ്പുരീതികൾ അനുസരിച്ച് തന്റെ തീരുമാനം പുനഃപരിശോധിക്കാൻ ഷാരിയ്‌ക്ക് സമയം അനുവദിച്ചിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ മജീദ് ബ്രിഗേഡിന്റെ വിവിധ യൂണിറ്റുകളിൽ അവർ ‘സേവനമനുഷ്ഠിച്ചു’. ആറു മാസം മുൻപാണ് ചാവേറാകാനുള്ള തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് ഷാരി സംഘടനയെ അറിയിച്ചത്. അതിന് ശേഷം സ്‌ഫോടനത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു അവർ.

അതേസമയം ചാവേർ ആയി പൊട്ടിത്തെറിച്ച ഷാരി ബലൂച് അഭിമാനമാണെന്ന് അവരുടെ ഭർത്താവ് പറഞ്ഞിരുന്നു.നിന്റെ നിസ്വാർത്ഥമായ പ്രവൃത്തി എന്നെ സ്തബ്ധനാക്കി. എങ്കിലും ഞാൻ ഇന്ന് അഭിമാനം കൊള്ളുന്നു. മഹ്രോച്ചും മീർ ഹസ്സനും നല്ലവരായി വളരും. അമ്മയുടെ ചെയ്തിയിൽ അവർ എക്കാലവും അഭിമാനം കൊള്ളും. ഈ തുടർന്നും ഒരു അഭിവാജ്യഘടകമായി ഞങ്ങളുടെ ജീവിതത്തിൽ തുടരും എന്നും ഹബീതൻ ബാഷിർ ബലൂച് പറയുന്നു.

ഇന്നലെയാണ് കറാച്ചി സർവ്വകലാശാലയ്‌ക്ക് മുൻപിൽ ഷാരി ബലൂച് ചാവേർ ആയി പൊട്ടിത്തെറിച്ചത്. ബലൂച് ലിബറേഷൻ ആർമി സംഘത്തിലെ അംഗമാണ് ഷാരി. സംഭവത്തിന്റെ ഉത്തരവാദിത്വം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തിട്ടുണ്ട്. തങ്ങളുടെ ആദ്യത്തെ വനിതാ ചാവേർ ആണ് ഷാരിയെന്നാണ് ആർമി പറഞ്ഞത്. ചാവേർ ആയി ഇവർ പൊട്ടിത്തെറിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 

Tags: Baloch Liberation Armysuicide bomberShari Baloch
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies