തൃശ്ശൂർ- പാലക്കാട് ജില്ലകളിൽ നാളെ സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല. പന്നിയങ്കര ടോൾപ്ലാസയിൽ അമിത നിരക്ക് ഈടാക്കുന്നതിനെതിരെയാണ് സമരം. വിഷയം ചർച്ച ചെയ്യാൻ നടത്തിയ യോഗത്തിൽ നിന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ വിട്ടുനിന്നു. ഓരോ തവണ കടക്കുമ്പോഴും ടോൾ കൊടുക്കണമെന്ന നിബന്ധന പ്രൈവറ്റ് ബസ് മേഖലയെ തകർക്കുന്ന സാഹചര്യത്തിൽ നിരാഹാര സമരവും പന്നിയങ്കര വഴി പോകുന്ന ബസുകളുടെ അനിശ്ചിതകാലസമരത്തിനും ഐക്യദാർഢ്യവുമായി വ്യാഴാഴ്ച്ച തൃശൂർ-പാലക്കാട് ജില്ലയിലെ മുഴുവൻ സ്വകാര്യ ബസ്സുകളും നിർത്തിവെയ്ക്കുന്നതായി ബസ്സുടമ സംയുക്ത സമരസമിതി CITU, BMS, INTUC, AlTUC ഭാരവാഹികൾ അറിയിച്ചു.
Comments