കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനേ പടിയിറങ്ങി; ലഫ്. ജനറൽ മനോജ് പാണ്ഡെ പുതിയ മേധാവി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനേ പടിയിറങ്ങി; ലഫ്. ജനറൽ മനോജ് പാണ്ഡെ പുതിയ മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2022, 10:11 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനേ ഇന്ന് പടിയിറങ്ങുന്നു. ജനറൽ ബിപിൻ റാവത്തിൽ നിന്ന് 2019 ഡിസംബർ 31നാണ് കരസേനയുടെ അമരത്തേക്ക് എം.എം.നരവാനേയുടെ വരവ്. രാജ്യത്തിന്റെ 28-ാമത് കരസേനാ മേധാവി ഇന്ന് പടിയിറങ്ങുമ്പോൾ ആ സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുന്നത് ലഫ്. ജനറൽ മനോജ് പാണ്ഡെ എന്ന മുതിർന്ന ഉദ്യോഗസ്ഥാണ്.

ജനറൽ ബിപിൻ റാവത് സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റതോടെ മൂന്ന് സൈനിക വിഭാഗങ്ങളും അതിവേഗ പുരോഗതിയാണ് കൈവരിച്ചത്. വിദേശരാജ്യങ്ങളേയും അയൽരാജ്യങ്ങളേയും ഇന്ത്യയുടെ കരസേനയുടെ കരുത്തെന്തെന്ന് കൃത്യമായി ബോദ്ധ്യപ്പെടുത്തിയും മുന്നറിയിപ്പു നൽകിയുമാണ് നരവാനേ പടിയിറങ്ങുന്നത്. ജനറൽ ബിപിൻ റാവത്തിന്റേയും പത്‌നിയുടേയും മറ്റ് സൈനിക ഉദ്യോഗസ്ഥരുടേയും അകാല മരണം നടന്നിട്ടും സേനാ വിഭാഗങ്ങളുടെ പ്രവർത്തനത്തിൽ യാതൊരു കുറവും ഇല്ലാതെ മുന്നേറുമ്പോൾ നരവാനയെ സംയുക്ത സൈനിക മേധാവി സ്ഥാനത്തേക്ക് പരിഗണിച്ചേക്കാം എന്ന ചിന്ത പ്രതിരോധ മേഖലകളിൽ ഉറയ്‌ക്കുകയാണ്

ഇന്ത്യയുടെ മൂന്ന് സേനാ വിഭാഗങ്ങളുടേയും തലപ്പത്ത് ഒരേ സമയത്ത് സഹപാഠികൾ സേവനമനുഷ്ഠിച്ച കൗതുകവും 2019ൽ സംഭവിച്ചു . നാവികസേനാ മേധാവിയായിരുന്ന അഡ്മിറൽ കരംബീർ സിംഗ്, വ്യോമസേനാ മേധാവി ആർ.കെ. ബദൗരിയ എന്നിവരാണ് 1976 ബാച്ചിൽ ജനറൽ നരവാനേയ്‌ക്കൊപ്പം ഉണ്ടായിരുന്നവർ. 44 വർഷങ്ങൾക്ക് ശേഷം മൂന്ന് സുഹൃത്തുക്കൾ ഇന്ത്യയുടെ സുരക്ഷ കരയിലും കടലിലും ആകാശത്തും നിർവ്വഹിച്ചു.

ഇന്ത്യക്കായി വിദേശ വെല്ലുവിളികളെ നരവാനേ നേരിട്ടത് മികച്ച രീതിയിലാണ്.
ചൈനയുടെ കുതന്ത്രങ്ങളിൽ പെട്ട നേപ്പാളിനേയും ശ്രീലങ്കയേയും നേരിട്ട് അവിടെയെത്തിയാണ് ഇന്ത്യ തിരിച്ചടിക്കുമെന്ന് ഓർമ്മിപ്പിച്ചത്. പ്രതിരോധ നയത്തിൽ ഗൗരവമില്ലാത്ത മാലിദ്വീപിനേയും ഇന്ത്യയുടെ കർശന നയങ്ങൾ ഓർമ്മിപ്പിക്കാൻ നരവാനേ  പറന്നിറങ്ങി. നേരിട്ട് ഭരണാധികാരികളെ കാണുന്നതിൽ മടികാണിക്കാതിരുന്ന നരവാനേ മികച്ച നയതന്ത്രജ്ഞനും കൂടിയാണ് താനെന്ന് തെളിയിക്കുകയും ചെയ്തു.

15ലേറെ തവണ ചൈനയുമായി കമാന്റർ തല ചർച്ചകൾ നടത്തിയിട്ടും രഹസ്യസ്വഭാവം കാണിക്കുന്ന ചൈനയ്‌ക്ക് ചുട്ടമറുപടിയാണ് നരവാനേ നൽകിയത്. ഒപ്പം പാകിസ്താന് കനത്ത താക്കീതും. 4000 കിലോമീറ്റർ വരുന്ന ചൈന-ഇന്ത്യാ അതിർത്തി അടങ്ങുന്ന ഈസ്‌റ്റേൺ കമാന്റിന്റെ മേധാവിയായി പ്രവർത്തിച്ച നരവാനേ ചൈനയ്‌ക്ക് താക്കീത് നൽകുമ്പോൾ അതിന്റെ കരുത്ത് ചൈനയ്‌ക്ക മനസ്സിലാകുന്നുമുണ്ട്.

താലിബാൻ അഫ്ഗാനിൽ മുന്നേറിയപ്പോൾ പാകിസ്താനും ഒപ്പം ചൈനയും ഇസ്ലാമിക ഭീകരതയെ ഇന്ത്യക്കെതിരെ തിരിച്ചുവിടാൻ നടത്തിയ എല്ലാ ശ്രമങ്ങളേയും തിരിച്ചറിഞ്ഞ് ഇന്ത്യൻ സൈന്യത്തെ തയ്യാറാക്കി നിർത്തുന്നതിലും താലിബാന് മുന്നറിയിപ്പ് നൽകുന്നതിലും നരവാനേ ഒട്ടും അമാന്തിച്ചില്ല. റഷ്യയുടേയും അമേരിക്കയുടേയും സുരക്ഷാ ഉപദേഷ്ടാക്കളും സൈനിക മേധാവികളും ഇന്ത്യയിലെത്തിയപ്പോൾ നരവാനേ ബിപിൻ റാവത്തിനൊപ്പം വഹിച്ചത് നിർണ്ണായകമായ പങ്കായിരുന്നു. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ പൗരന്മാരെ രക്ഷിച്ച് നാട്ടിലെത്തിക്കുന്ന പ്രവർത്തനത്തിൽ വ്യോമസേനയ്‌ക്കൊപ്പം കരസേനയുടെ മികച്ച ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച നരവാനേ സമചിത്തതയുടേയും ജാഗ്രതയുടേയും മികച്ച ഉദാഹരണമായി സേവനരംഗത്ത് മാതൃകയാണ്.

കമ്യൂണിസ്റ്റ്-മാവോയിസ്റ്റ് ഭീകരതയിലൂടെ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയെ അസ്വസ്ഥമാക്കിയിരുന്ന മ്യാൻമറിലെ ഒരോ പ്രദേശവും കൈവെള്ളയിലെ രേഖപോലെ സുപരിചിതനായ നരവാനേ അതിർത്തി മേഖലകളിൽ നിതാന്ത ജാഗ്രതയോടെയാണ് നിലയുറപ്പിച്ചത്. 1980ൽ സിഖ് ലൈറ്റ് ഇൻഫന്ററി റെജിമെന്റ് ഏഴാം ബറ്റാലിയനിൽ സൈനിക ജീവിതം ആരംഭിച്ചത്.

Tags: NARAWANEMANOJ PANDE
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies