ഇടുക്കി : നെടുങ്കണ്ടത്ത് ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി കുട്ടി മരിച്ചു. പാറത്തോട് സ്വദേശികളായ ദമ്പതികളുടെ മകൻ സന്തോഷ് എന്ന ഒൻപതുകാരനാണ് മരിച്ചത്. ഉടനെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ഉച്ചയോടെയായിരുന്നു സംഭവം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ശ്വാസകോശത്തിൽ കുടുങ്ങുകയായിരുന്നു. കുട്ടിയ്ക്ക് അപസ്മാരത്തിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.
കല്ലുപാലം വിജയമാതാ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച സന്തോഷ്. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Comments