പാമ്പുകളെ പിടിക്കുകയും അവയോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്നവരുടെ നിരവധി വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ഇത്തരം കാര്യങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്താറുമുണ്ട്. പാമ്പു പിടുത്തത്തിനിടെയുണ്ടാകുന്ന അപകടങ്ങളും പാമ്പുകളുമായി നടത്തുന്ന അഭ്യാസ പ്രകടനങ്ങളുമൊക്കെ പലപ്പോഴും സോഷ്യൽ മീഡിയകളിൽ വൈറലാണ്. ജീവൻ പണയം വെച്ച് നടത്തുന്ന ഇത്തരം അഭ്യാസ പ്രകടനങ്ങൾ അനുകരിക്കരുതെന്ന മുന്നറിയിപ്പോടെയാണ് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോകൾ പ്രത്യക്ഷപ്പെടാറ്.
ഇത്തരത്തിൽ പാമ്പുമായി കളിക്കുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. അതും സാധാരണ പാമ്പുകളല്ല, പത്തടിയോളം നീളമുള്ള പെരുമ്പാമ്പുകൾ. രണ്ട് പെരുമ്പാമ്പുകളെ ഇരു തോളുകളിലുമിട്ട് യുവാവ് നൃത്തം ചെയ്യുന്ന വീഡിയോയാണിത്. എവിടെ നിന്നുള്ള വീഡിയോയാണിതെന്നോ യുവാവിന്റെ വിവരങ്ങളോ പുറത്ത് വന്നിട്ടില്ല.
എന്നാൽ എന്തിനാണ് ഇത്തരത്തിലുള്ള വീഡിയോകൾ ചെയ്യുന്നത് എന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. സ്വന്തം ജീവൻ വെച്ചാണ് യുവാവ് കളിക്കുന്നത് എന്നും ഒരു ദിവസം ആ പാമ്പുകൾ ഇയാളെ ഭക്ഷണമാക്കുമെന്നുമുള്ള കമന്റുകളും ലഭിക്കുന്നുണ്ട്.















